ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ് കെ)യുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. രജിസ്ട്രേഷൻ www.registration.iffk.in ലിങ്ക് വഴി നടത്താം.
പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാർഥികൾക്ക് 590 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെലിലും രജിസ്ട്രേഷൻ സാധ്യമാണ്. മേളയില്‍ 8 ദിവസത്തിനുള്ളില്‍ 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയറ്ററുകളിലായി പ്രദർശനങ്ങള്‍ നടക്കും.
ഐഎഫ്എഫ്കെയുടെ വിവിധ വിഭാഗങ്ങളിൽ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ, ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങൾ ഉൾപ്പെടുന്നു.