പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്ക് ഇന്ത്യയില്‍നിന്ന് ഇന്ന് 58 വിമാന സര്‍വീസുകള്‍ നടത്തും. സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകള്‍ തുറന്നതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. എയര്‍ ഇന്ത്യ ജിദ്ദയിലേക്കും മസ്‌കത്തിലേക്കും ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇന്ന് ആകെ 24 ഷെഡ്യൂള്‍ഡ് സര്‍വീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി 34 നോണ്‍-ഷെഡ്യൂള്‍ഡ് സര്‍വീസുകളും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ യുഎഇയില്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ Read More…
Tag: TVM
പിഎം വിശ്വകർമ്മ ഗുണഭോക്താക്കൾക്ക് സുവർണാവസരം: തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ ഉൽപ്പന്ന–വ്യാപാര മേള
കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ MSME Development & Facilitation Office (MSME-DFO), തൃശൂർ സംഘടിപ്പിക്കുന്ന പിഎം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ഫെബ്രുവരി 25, 26, 27 തീയതികളിൽ തിരുവനന്തപുരം ഇ കെ നായനാർ സ്മാരക പാർക്കിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 8 വരെയാണ് മേള. പിഎം വിശ്വകർമ്മ പദ്ധതി പ്രകാരം മൂന്നാം ഘട്ട വെരിഫിക്കേഷൻ പൂർത്തിയാക്കി ഐഡി കാർഡും സർട്ടിഫിക്കറ്റും ലഭിച്ച Read More…
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം വൈകീട്ട് രാത്രി 7-നാണ് തുടങ്ങുന്നത്. സഞ്ജു സാംസണ്‍ സ്വന്തംനാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ലോകകപ്പിനു മുന്‍പുള്ള അവസാന മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകീട്ട് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സൂര്യകുമാറും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും നെറ്റ്‌സില്‍ പരിശീലനം നടത്തി. Read More…
തിരുവനന്തപുരം – കണ്ണൂര്‍ മൂന്നേകാല്‍ മണിക്കൂര്‍, 22 സ്‌റ്റോപ്പുകള്‍, ലക്ഷം കോടി ചെലവ്; അതിവേഗ റെയില്‍ പ്രഖ്യാപനം 15 ദിവസത്തിനകം
പാലക്കാട്: സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചു ദിവസത്തിനകം റെയില്‍വേയുടെ പ്രഖ്യാപനം ഉണ്ടാവുമെന്ന്, പദ്ധതിക്കു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ട മെട്രോ മാന്‍ ഇ ശ്രീധരന്‍. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായും ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയാകില്ലെന്നും സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും Read More…
മോദിയുടെ സന്ദര്‍ശനം; അനുമതിയില്ലാതെ കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് തിരുവനന്തപുരം നഗരസഭ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിന ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പറേഷന്‍ പിഴ നോട്ടിസ് നല്‍കിയത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണു പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകളിലും ഡിവൈഡറുകളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയര്‍ന്നു. തുടര്‍ന്ന് ഇവ Read More…
കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം; തിരുവനന്തപുരത്തെ സ്റ്റാർട്ട്‌അപ്പ് ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ ഫ്‌ലാഗ് ഓഫ്; കേരള റെയിൽ ഗതാഗതം കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റും. അതിനുള്ള ആദ്യ ചുവടുവെപ്പാണ് ഇന്നു വെക്കുകയാണ്. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകൂ. അതിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ നടന്ന റെയില്‍വേയുടെ ചടങ്ങില്‍ മൂന്ന് അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി Read More…
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്; ആവേശമുയര്‍ത്തി റോഡ് ഷോ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മോദി റോഡ് ഷോ നടത്തി. മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വന്‍തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി നേടിയശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് മേയര്‍ വി Read More…
പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ വനിതകള്‍; കാര്യവട്ടത്ത് ഇന്ന് മൂന്നാം പോര്
തിരുവനന്തപുരം: ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. തുടരെ നാല് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യ അവസാന പോരും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. വൈകീട്ട് ഏഴ് മുതലാണ് മത്സരം. ബാറ്റിങിലും ബൗളിങിലും വ്യക്തമായ ആധിപത്യമാണ് ഇന്ത്യ നാല് മത്സരങ്ങളിലും പുറത്തെടുത്തത്. സമാന മികവ് അവസാന മത്സരത്തിലും ആവര്‍ത്തിക്കുകയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. പരമ്പര ഉറപ്പിച്ചതിനാൽ ഇന്ത്യ ഒരുപക്ഷേ ബഞ്ച് കരുത്ത് പരീക്ഷിച്ചേക്കും. Read More…
ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ രാജീവ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും കണക്കുകൂട്ടുന്നു. മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ Read More…
‘പ്രവര്‍ത്തകര്‍ക്ക്, തിരുവനന്തപുരത്തിന്, ജനങ്ങള്‍ക്ക് നന്ദി’; ബിജെപി മുന്നേറ്റം ആഘോഷമാക്കി നരേന്ദ്ര മോദി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി മുന്നേറ്റത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ട്വീറ്റുകളിലായാണ് പ്രധാനമന്ത്രി കേരളത്തിലെ തദ്ദേശ തെരഞഞ്ഞെടുപ്പിനെ പരാമര്‍ശിച്ചിരിക്കുന്നത്. ബിജെപി മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മോദിയുടെ ആദ്യ ട്വീറ്റ്. ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച എന്‍ഡിഎയുടെ നേട്ടത്തെ അഭിസംബോധന ചെയ്യുന്നതാണ് രണ്ടാമത്തെ ട്വീറ്റ്. കേരളത്തിലെ ജനങ്ങളോട് നന്ദി അറിയിച്ചാണ് പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ട്വീറ്റ്. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കാൻ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ Read More…











