Kerala News

പിഎം വിശ്വകർമ്മ ഗുണഭോക്താക്കൾക്ക് സുവർണാവസരം: തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ ഉൽപ്പന്ന–വ്യാപാര മേള

കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ MSME Development & Facilitation Office (MSME-DFO), തൃശൂർ സംഘടിപ്പിക്കുന്ന പിഎം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ഫെബ്രുവരി 25, 26, 27 തീയതികളിൽ തിരുവനന്തപുരം ഇ കെ നായനാർ സ്മാരക പാർക്കിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 8 വരെയാണ് മേള.

പിഎം വിശ്വകർമ്മ പദ്ധതി പ്രകാരം മൂന്നാം ഘട്ട വെരിഫിക്കേഷൻ പൂർത്തിയാക്കി ഐഡി കാർഡും സർട്ടിഫിക്കറ്റും ലഭിച്ച ഗുണഭോക്താക്കൾക്ക് സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും നേരിട്ട് വിൽപ്പന നടത്താനും ഈ മേള അവസരം നൽകും. സുസജ്ജമായ സ്റ്റാളുകൾ, 3×2, 3×3 മീറ്റർ വലുപ്പത്തിലുള്ള സൗകര്യങ്ങൾ, പങ്കാളികൾക്ക് സൗജന്യ ഭക്ഷണം എന്നിവയും ഒരുക്കിയിട്ടുണ്ട്. പുതിയ വിപണികളുമായി ബന്ധം സ്ഥാപിക്കാനുള്ള മികച്ച അവസരമായ ഈ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി 15, 2026നകം രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *