പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്ക് ഇന്ത്യയില്‍നിന്ന് ഇന്ന് 58 വിമാന സര്‍വീസുകള്‍ നടത്തും. സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകള്‍ തുറന്നതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. എയര്‍ ഇന്ത്യ ജിദ്ദയിലേക്കും മസ്‌കത്തിലേക്കും ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇന്ന് ആകെ 24 ഷെഡ്യൂള്‍ഡ് സര്‍വീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി 34 നോണ്‍-ഷെഡ്യൂള്‍ഡ് സര്‍വീസുകളും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ യുഎഇയില്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് മസ്‌കത്തിലേക്കുള്ള സര്‍വീസുകളും ഉണ്ടായിരിക്കും. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 12 സര്‍വീസുകളും എത്തേണ്ട 9 സര്‍വീസുകളും ഉള്‍പ്പെടെ ആകെ 21 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി സര്‍വീസുകളുടെ പുതുക്കിയ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.





