ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ ഡൽഹി മെട്രോയുടെ 16 സ്റ്റേഷനുകൾ വ്യാഴാഴ്ച രാവിലെ മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചു.
രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, മണ്ടി ഹൗസ്, ഐടിഒ, ഖാൻ മാർക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളാണ് അടച്ചത്.
ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ വൻജനക്കൂട്ടം എത്തിയതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കുകയും മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തത്.
അതേസമയം, രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളിൽ ഇൻ്റർചേഞ്ച് (ട്രെയിൻ മാറിക്കയറാനുള്ള) സൗകര്യം തുടരുമെന്ന് ഡിഎംആർസി വ്യക്തമാക്കി. യാത്രക്കാർ യാത്രാ പദ്ധതികൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.





