India Kerala News

വയനാട് പുനരധിവാസം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി ∙ വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വയനാട് പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും ഉറപ്പു നൽകിയിരുന്നു, അതേസമയം, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.

വയനാടിന്റെ ദുരന്തബാധിത മേഖലകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയ മുഖ്യമന്ത്രി പുനരധിവാസം പാക്കേജിന്റെ കാര്യത്തിൽ ത്വരിത നടപടികൾക്ക് അഭ്യർത്ഥന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *