ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കേന്ദ്രസായുധ പൊലീസ് സേനയുടെ (സി.എ.പി.എഫ്) വിന്യാസം ഒക്ടോബർ 20 വരെ നീട്ടണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. 273 കമ്പനികളുടെ വിന്യാസം നീട്ടണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച അവസാനിക്കാനിരുന്ന സേനാവിന്യാസം നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനും പ്രതിഷേധങ്ങൾ മൂലമുണ്ടാകാവുന്ന സാഹചര്യങ്ങൾ നേരിടുന്നതിനുമാണ് കൂടുതൽ ദിവസത്തേക്ക് സേനയെ നിലനിർത്താൻ ആവശ്യപ്പെട്ടത്. ആകെ 301 സി.എ.പി.എഫ് കമ്പനികളെ Read More…
Tag: cjp protest
ഡൽഹി പ്രതിഷേധം, ജോൺ ബ്രിട്ടാസിന് പരിക്ക്; സ്വതന്ത്ര അന്വേഷണത്തിന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഞായറാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ സിപിഐഎം നേതാവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസിന് പരിക്കേറ്റു. തുടർന്ന് എക്‌സ്‌റേ ഉൾപ്പെടെയുള്ള വൈദ്യപരിശോധനകൾക്കായി അദ്ദേഹത്തെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ ബ്രിട്ടാസിനെ ശാരീരികമായി ഉയർത്തിയെന്നാണ് റിപ്പോർട്ട്. സിപിഐഎം പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പൊലീസ് ബസിന്റെ പടികളിൽ കുഴഞ്ഞുവീഴുന്നതായി കാണാം. നെഞ്ചിന് പരിക്കേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനു പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു, രാജ്യസഭാ Read More…
സി.ജെ.പി പ്രതിഷേധം: ഡൽഹിയിൽ 150ഓളം പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ 150ഓളം പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ന്യൂഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകൾ എത്തുന്നത് നിരീക്ഷിക്കാൻ പൊലീസ് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. സി.ജെ.പിയുടെ പ്രതിഷേധത്തിന് മുന്നോടിയായി മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യതലസ്ഥാനത്തെ 15 പൊലീസ് ജില്ലകളിലായി ക്രിമിനൽ പശ്ചാത്തലമുള്ള 600ലധികം പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ Read More…
സി.ജെ.പി പ്രതിഷേധം: ഡൽഹിയിൽ കനത്ത സുരക്ഷ; ജന്തർ മന്തറിന് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചു
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. പ്രധാന റോഡുകളിലും കവലകളിലും ഒന്നിലധികം നിരകളിലായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും പൊലീസ്, അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ജന്തർ മന്തർ കനത്ത സുരക്ഷാവലയത്തിലായിരിക്കുകയാണ്. ഉച്ചഭാഷിണികളിലൂടെ മുന്നറിയിപ്പുകൾ നൽകിയതിനു പുറമെ പ്രധാന കവലകളിലും റോഡുകളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കി. പട്ടേൽ ചൗക്ക് റൗണ്ട്എബൗട്ടിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. അതേസമയം, അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്), Read More…
സിജെപി പ്രതിഷേധം; സുരക്ഷാ കാരണങ്ങളാൽ ഡൽഹി മെട്രോയുടെ 16 സ്റ്റേഷനുകൾ അടച്ചു
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ ഡൽഹി മെട്രോയുടെ 16 സ്റ്റേഷനുകൾ വ്യാഴാഴ്ച രാവിലെ മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചു. രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, മണ്ടി ഹൗസ്, ഐടിഒ, ഖാൻ മാർക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളാണ് അടച്ചത്. ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ വൻജനക്കൂട്ടം എത്തിയതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കുകയും മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തത്. Read More…





