India News Politics

പ്രതിഷേധ സാധ്യത: ഡൽഹിയിൽ കേന്ദ്രസായുധ സേനയെ ഒക്ടോബർ 20 വരെ വിന്യസിക്കാൻ പൊലീസ്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കേന്ദ്രസായുധ പൊലീസ് സേനയുടെ (സി.എ.പി.എഫ്) വിന്യാസം ഒക്ടോബർ 20 വരെ നീട്ടണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. 273 കമ്പനികളുടെ വിന്യാസം നീട്ടണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച അവസാനിക്കാനിരുന്ന സേനാവിന്യാസം നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനും പ്രതിഷേധങ്ങൾ മൂലമുണ്ടാകാവുന്ന സാഹചര്യങ്ങൾ നേരിടുന്നതിനുമാണ് കൂടുതൽ ദിവസത്തേക്ക് സേനയെ നിലനിർത്താൻ ആവശ്യപ്പെട്ടത്.

ആകെ 301 സി.എ.പി.എഫ് കമ്പനികളെ ഡൽഹിയിൽ വിന്യസിക്കാൻ അനുമതി ലഭിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 221 കമ്പനികൾക്ക് ഒക്ടോബർ ആറിനും ശേഷിക്കുന്ന 80 കമ്പനികൾക്ക് ഒക്ടോബർ എട്ടിനുമാണ് അനുമതി ലഭിച്ചത്.

തലസ്ഥാനത്ത് വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സേനാവിന്യാസം നീട്ടാനുള്ള നീക്കം. സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനും പൊതുസമാധാനം ഉറപ്പാക്കുന്നതിനും ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *