മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം ചെയ്തതിന് പിന്നാലെ ഉണ്ടായ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ആചാരലംഘനം ഉണ്ടായിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എവി ഗോപിനാഥ് അറിയിച്ചു. നിയമാനുസൃതം പാസെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി ക്ഷേത്രദര്‍ശനത്തിനെത്തിയതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
അഞ്ച് പേര്‍ക്കാണ് മുഖ്യമന്ത്രി നെയ് വിളക്ക് വഴിപാടായി ചീട്ടാക്കിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു ഭക്തന്‍ പോലും ഗുരുവായൂരപ്പനെ തൊഴാനാകാതെ മടങ്ങി എന്ന് പരാതി പറഞ്ഞിട്ടില്ലെന്ന് സുരക്ഷ ജീവനക്കാര്‍ മൊഴി നല്‍കി.





