
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ വില മാറ്റങ്ങൾക്കിടെ ഇന്നത്തെ വിപണിയിൽ ഗ്രാമിന് ₹45 രൂപയുടെ കുറവാണ് ഉണ്ടായത്.
916 ഹാൾമാർക്ക് സ്വർണം ഒരു ഗ്രാമിന് ₹14,565 ആയി. എട്ട് ഗ്രാം സ്വർണം (ഒരു പവൻ) ₹1,16,520 ആയി കുറഞ്ഞു.
18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാം 12,035 രൂപയാണ് വില. എട്ട് ഗ്രാമിന് ₹96,280 രൂപയാണ് ഇന്നത്തെ നിരക്ക്.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ₹285യും എട്ട് ഗ്രാമിൻ്റെ വില ₹2,280 രൂപയുമാണ്.
ആഗോള വിപണിയിലെ മാറ്റങ്ങളും അന്താരാഷ്ട്ര ആവശ്യകതയിലെ വ്യതിയാനങ്ങളും ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നതായി ജ്വല്ലറി വ്യാപാരികൾ അറിയിച്ചു.




