Kerala News Politics

കോർപ്പറേഷൻ കൗൺസിൽ യോഗം മിനുട്ട്സ് കീറിയെറിഞ്ഞ് ബിജെപി

തൃശ്ശൂർ : നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഒരുപാട് വൈകി കൂടാൻ തീരുമാനിച്ച കൗൺസിൽ യോഗത്തിനെ ബിജെപി കൗൺസിലർമാർ വിമർശിച്ചു. തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത് വന്നു ഇത്രയധികം ദിവസങ്ങൾ കഴിഞ്ഞിട്ടും കൗൺസിൽ യോഗം കൂടാതെ വൈകിപ്പിച്ച് നൂറിലധികം അജണ്ടകൾ കൊണ്ടുവന്നതിനെയാണ് കൗൺസിലർമാർ എതിർത്തത്.

അതോടൊപ്പം 3/3/2026 ന് നടന്ന കൗൺസിൽ യോഗത്തിലെ 53-ാം നമ്പർ അജണ്ടയിൽ ഭരണ – പ്രതിപക്ഷം ഐക്യകണ്ഠേന എടുത്ത തീരുമാനത്തെ വളച്ചൊടിച്ച് നടത്തിപ്പുക്കാരന് ലൈസൻസ് പുതുക്കി കൊടുക്കാൻ എടുത്ത തീരുമാനം എതിർത്തു. ബിജെപി പാർലിമെൻ്ററി പാർട്ടി ലീഡർ രഘുനാഥ് സി.മേനോൻ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു. കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തിട്ട് 83 ദിവസമായിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെ ഞങ്ങളും, ജനങ്ങളും മേയറേയും ഭരണ സമിതിയേയും സംശയത്തിൽ നിർത്തേണ്ട അവസ്ഥയിലാണ്. നടത്തിപ്പുക്കാരൻ്റെ ഒത്താശക്ക് കൂട്ടുനിൽക്കുകയാണ് മേയറും കൂട്ടരുമെന്നും രഘുനാഥ് സി മേനോൻ ആരോപിച്ചു.
കോടിക്കണക്കിന് രൂപ കൂടിശ്ശിക ഉള്ള കോർപ്പറേഷൻ കെട്ടിടം തിരിച്ചു പിടിക്കാതെ ഇത്തരം നിരുത്തരവാദപരമായ കാര്യങ്ങൾ ഉണ്ടാവാൻ അനുവദിക്കില്ല എന്നും രഘുനാഥ് സി മേനോൻ സൂചിപ്പിച്ചു. കൂടാതെ കുറുപ്പം റോഡ് – കൂർക്കഞ്ചേരി റോഡിൽ കാന പണിയാതെ റോഡ് പണിത കഴിഞ്ഞ LDF ഭരണസമിതി വക്ര വികസനത്തെയും ബിജെപി കൗൺസിലർമാർ തുറന്നുകാട്ടി. മഴ പെയ്താൽ കുറുപ്പം റോഡിലെ മുഴുവൻ കടകളിലും വെള്ളം കയറുന്ന അവസ്ഥയാണ് നിലവിൽ സംജാതമായിരിക്കുന്നത്. അതുകൊണ്ട് എത്രയും വേഗം ഈ റോഡിൽ ഒരു വശത്ത് പുതിയ കാന പണിതു കൊണ്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു.

തൃശ്ശൂരിൻ്റെ സ്വന്തം ബഹു. സുരേഷ് ഗോപി MP നൽകിയ 1.22 Cr രൂപയുടെ പദ്ധതിയുടെ നിലവിലെ അവസ്ഥ മേയർ കൗൺസിലിൽ അവതരിപ്പിക്കണമെന്ന് തേക്കിൻക്കാട് ഡിവിഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ് ആവശ്യപ്പെട്ടു.

മാത്രമല്ല യോഗത്തിലെ അജണ്ട – 40 ൽ കണ്ണംകുളങ്ങരയിൽ ആരംഭിച്ച “ഷീലോഡ്ജ് ” വിഷയത്തിൽ ബൈലോ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഡിവിഷൻ കൗൺസിലർ മുംതാസും , കൊക്കാല ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാറും ഷീ ലോഡ്ജ് നിലനിൽക്കുന്ന കെട്ടിടം കുടുംബശ്രീയുടെ ആസ്ഥാനം എന്നാണ് അറിയപ്പെടുന്നത് എന്നാൽ അതല്ല മറിച്ച് കോർപ്പറേഷൻ കെട്ടിടത്തിൽ കുടുംബശ്രീ ഓഫീസ് പ്രവർത്തിക്കുക മാത്രമാണ് ചെയ്യുന്നത് എന്നത് കോർപ്പറേഷൻ രേഖയിൽ തിരുത്തണമെന്നും ആവശ്യപ്പെട്ടു.

നഗരത്തിലെ കൊതുക് ശല്യം , പട്ടിശല്യം പാമ്പ് ശല്യം ഇവപരിഹരിക്കണമെന്ന് കോട്ടപ്പുറം കൗൺസിലർ വിനോദ് കൃഷ്ണ സൂചിപ്പിച്ചു .

കഴിഞ്ഞ ദിവസം കൂർക്കഞ്ചേരി സോണൽ ഓഫീസിൽ നടന്ന മോഷണത്തിന് കാരണം CCTV ക്യാമറയും , സെക്യൂരിറ്റിയും ഇല്ലാത്തത് മോഷ്ടാക്കൾക്ക് ധൈര്യം നൽകിയെന്നത് കൗൺസിൽ യോഗത്തിൽ കണിമംഗലം കൗൺസിലർ പത്മിനി ഷാജി ചൂണ്ടി കാണിച്ചു.

മഴക്കാലപൂർവ്വ ശുചീകരണം നഗരത്തിൽ വെറും പ്രഹസനം മാത്രമാണെന്ന് തിരുവമ്പാടി ഡിവിഷൻ കൗൺസിലർ Adv രേഷ്മ മേനോൻ പറഞ്ഞു. അതോടൊപ്പം കോർപ്പറേഷനിലെ ഭൂരിഭാഗം ഡിവിഷനുകളിലും നൽകിയ ബൊകാഷി ബക്കറ്റ്
ബിജെപി കൗൺസിലർമാരുടെ ഡിവിഷനുകളിൽ മാത്രം ബൊക്കാഷി ബക്കറ്റ് നൽകുന്നില്ല എന്നതും Adv. രേഷ്മ മേനോൻ ശക്തമായി ആരോപിച്ചു
കൗൺസിലർമാരായ
പൂർണ്ണിമ സുരേഷ് , വിൻഷി അരുൺ കുമാർ, കൃഷ്ണമോഹൻ , വിനോദ് കൃഷ്ണ , പത്മിനി ഷാജി , മുംതാസ് ചിഞ്ചു , Adv രേഷ്മ മേനോൻ എന്നിവർ കൗൺസിൽ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *