മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. എൻ ബാലകൃഷ്ണൻ അനുസ്മരണം നടത്തി. മുൻ മന്ത്രിയും മുൻ ഡി സി സി പ്രസിഡണ്ടും ജില്ലയിലെ ഖാദി – സഹകരണ പ്രസ്ഥാനങ്ങളുടെ നെടും തൂണുമായിരുന്ന സി എൻ ബാലകൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ണുത്തി മണ്ഡലം പ്രസിഡണ്ട് എം. യു.മുത്തു ഉദ്ഘാടനം നിർവഹിച്ചു ജോണി അരിമ്പൂർ, എൻ. എം. ചന്ദ്രൻ,സി. വി. സുമേഷ്, സജീവൻ എം ജെ ലിസി ജോൺസൺ, പ്രകാശൻ കുളങ്ങര, ജോയ് കെ. ജി,കരീം ഖാൻ, ഹരി ടി, അബ്ബാസ് ടി എം, തുടങ്ങിയവർ നേതൃത്വം നൽകി.
Related Articles
സോഷ്യല്‍ മീഡിയയിലെ രാജാവായി ക്രിസ്റ്റ്യാനോ: ഫോളോവേഴ്സ് 100 കോടി കടന്നു!
പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ചരിത്രമെഴുതുന്നു. ഫുട്ബോളിലെ റെക്കോർഡുകൾ തകർത്ത താരം, ഇപ്പോൾ സോഷ്യൽ മീഡിയയിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 100 കോടിയിലധികം ഫോളോവേഴ്സ് നേടികൊണ്ട് റൊണാൾഡോ ആഗോള തലത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തിയായി മാറിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 60 കോടി, എക്സിൽ (മുൻപ് ട്വിറ്റർ) 10 കോടി, ഫേസ്ബുക്കിൽ 17 കോടി, യൂട്യൂബിൽ 6 കോടി വരിക്കാരുടെ പിന്തുണയോടെ റൊണാൾഡോ തന്റെ ആകർഷകമായ സാന്നിദ്ധ്യം ഉറപ്പിച്ചു. “ഞങ്ങൾ 1 ബില്യൺ Read More…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമവും കൊച്ചുവേളിയുടെയും പേര് മാറ്റി; വിജ്ഞാപനമിറങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരിൽ മാറ്റം വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. നെമത്തിന്റെ പേര് “തിരുവനന്തപുരം സൗത്ത്” എന്നും, കൊച്ചുവേളി “തിരുവനന്തപുരം നോർത്ത്” എന്നും അറിയപ്പെടും. റെയിൽവേ ബോർഡിന്റെ ഔദ്യോഗിക ഉത്തരവ് കൂടി പുറത്തുവന്നാൽ പേരുമാറ്റം പ്രാബല്യത്തിൽ വരും. പേരുമാറ്റത്തിനായി സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതിനെ തുടർന്ന്, ഉത്തരവ് ഉടൻ റെയിൽവേ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് റെയിൽവേ വികസനത്തിന് പുതിയ വഴികൾ തുറക്കാൻ ഈ നീക്കം സഹായകമാകുമെന്ന് Read More…
തൃശൂര്‍ പൂരം: ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം- ജില്ലാ കലക്ടര്‍
പരിശോധനയ്ക്ക് 50 ഡോക്ടര്‍മാര്‍ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര് കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ആനകളുടെ ആരോഗ്യ പരിശോധന ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയര്‍മാരെ നിയോഗിക്കും. കര്‍ശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്തായി ഒരു വൊളന്റിയറുടെ സേവനമുണ്ടാകും. പൊതുജനങ്ങള്‍ ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നടത്തരുത്. ഘടകപൂരങ്ങള്‍ക്ക് Read More…