ന്യൂഡല്‍ഹി: 2047ല് ലോകത്തെ ശക്തമായ ഒരു വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. രാജ്യത്തിന്റെ സമൃദ്ധിയും ആധുനികതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പറഞ്ഞു.
‘ലക്ഷ്മി ദേവി ദരിദ്രരെയും ഇടത്തരം ജനങ്ങളെയും അനുഗ്രഹിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുന്നതായി മോദി വ്യക്തമാക്കി.
ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047ല് ഇന്ത്യ ഒരു വികസിത രാഷ്ട്രമായിരിക്കും, എന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമാണ്., അടുത്ത നൂറാം സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ, ‘വികസിത ഇന്ത്യ’ എന്ന സ്വപ്നം യാഥാര്ഥ്യമാക്കുമെന്ന് മോദി പറഞ്ഞു.
” യുവാക്കള്‍ ഭാവിയില്‍ വികസിത ഇന്ത്യയുടെഗുണഭോക്താക്കളായിരിക്കും. സ്ത്രീശാക്തീകരണത്തിന്, യുവജനങ്ങളുടെയും സമൂഹത്തോടുള്ള ചേർന്ന ലക്ഷ്യങ്ങൾക്കും പ്രത്യേക പ്രാധാന്യം നല്‍കുന്ന ബജറ്റ്” എന്ന് മോദി പറഞ്ഞു




