ന്യൂഡൽഹി: രാജ്യത്ത് ഉയർന്നുവരുന്ന പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസർക്കാർ മിണ്ടാതിരിക്കുകയാണെന്ന് ആരോപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി. രംഗത്ത്. പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ ചര്‍ച്ച നടത്താൻ പാർലമെന്റ് പ്രവർത്തനം നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കൊമേഴ്സ്യൽ ഗ്യാസ് ഏജൻസികൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം നൽകിയതോടെ സാധാരണ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലായതായി Read More…
Tag: parliment
പശ്ചിമേഷ്യയിലെ സംഘർഷം: സംവാദത്തിലൂടെയുള്ള പരിഹാരത്തിനാണ് ഇന്ത്യയുടെ പിന്തുണ — എസ്. ജയശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തിൽ സംഘർഷം കുറയ്ക്കുകയും സംവാദവും നയതന്ത്രവും വഴി പ്രശ്നപരിഹാരം കണ്ടെത്തുകയും വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനികാക്രമണം നടത്തുകയും തുടർന്ന് ഇറാൻ തിരിച്ചടിയുമായി രംഗത്തെത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം ശക്തമായതായി അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് സമാധാനമാണ് പ്രധാനമെന്നും എല്ലാ പക്ഷങ്ങളും സംയമനം പാലിച്ച് സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കണമെന്നും ജയശങ്കർ പറഞ്ഞു. മേഖലയിൽ Read More…
ആർഎസി യാത്രക്കാർക്ക് ടിക്കറ്റ് തുകയുടെ പകുതി റീഫണ്ട് നൽകണം; റെയിൽവേയോട് പാർലമെന്ററി സമിതി
ന്യൂഡൽഹി: ട്രെയിനുകളിൽ ആർഎസി (RAC) ടിക്കറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുകയുടെ ഒരു ഭാഗം തിരികെ നൽകണമെന്ന് പാർലമെന്ററി സമിതിയുടെ ശുപാർശ. കൺഫേംഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ആർഎസി യാത്രക്കാർക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നിർദേശം. ആർഎസി സംവിധാനത്തിൽ ഒരു ബർത്ത് രണ്ട് യാത്രക്കാർക്കായി പങ്കിടുന്നതിനാൽ കിടന്ന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും, കൺഫേംഡ് ടിക്കറ്റുള്ളവരെപ്പോലെ മുഴുവൻ തുകയും ആർഎസി യാത്രക്കാർ അടയ്ക്കേണ്ടിവരുന്നത് നീതിയല്ലെന്ന് സമിതി വിലയിരുത്തി. അതിനാൽ പകുതി സീറ്റ് Read More…
സാമൂഹിക നീതി ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധം, 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
ന്യൂഡല്‍ഹി: രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാര്‍ക്ക് ഇപ്പോള്‍ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം ടേമില്‍, ദരിദ്രരെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പൊതു ഫണ്ടുകളുടെ ശരിയായ Read More…
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നു; ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഇന്നു സഭയില്‍ മറ്റു നടപടികളില്ല. രണ്ടുഘട്ടങ്ങളായാണ് സമ്മേളനം ചേരുന്നത്. സമ്മേളനത്തിന് മുന്നോടിയായി എന്‍ഡിഎ, ഇന്ത്യാസഖ്യ മുന്നണികള്‍ യോഗം ചേരുന്നുണ്ട്. ഇന്നുമുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പരിഗണിച്ച് ചില ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ബജറ്റ് സമ്മേളനത്തിന്റെ Read More…
ബിഹാറില്‍ കണ്ടത് ജനാധിപത്യത്തിന്റെ ശക്തി, പാര്‍ലമെന്റിനെ ഇച്ഛാഭംഗം തീര്‍ക്കാനുള്ള വേദിയാക്കരുത്; പ്രതിപക്ഷത്തോട് മോദി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മകവും ഫലപ്രദവുമായ ചര്‍ച്ചകള്‍ക്കുള്ള വേദിയാക്കി പ്രതിപക്ഷം അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മോദി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘കുറച്ചുകാലമായി, നമ്മുടെ പാര്‍ലമെന്റ് ഒന്നുകില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള വേദിയായോ അല്ലെങ്കില്‍ പരാജയത്തില്‍ നിരാശ പ്രകടിപ്പിക്കാനുള്ള വേദിയായോ ആണ് ഉപയോഗിക്കപ്പെടുന്നത്,’ മോദി പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഇച്ഛാഭംഗം പാര്‍ലമെന്റില്‍ കാട്ടരുതെന്നും മോദി പ്രതിപക്ഷത്തോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരാനുള്ള Read More…
ആശാ വര്‍ക്കര്‍മാരുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്ന് കെ.സി. വേണുഗോപാല്‍
ന്യൂഡല്‍ഹി: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ അവകാശ പ്രശ്നം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ 30 ദിവസമായി പ്രതിഫല വ്യവസ്ഥയുമായി ബന്ധപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സമരം തുടരുകയാണ്. കെ.സി. വേണുഗോപാല്‍ ആശാ വര്‍ക്കര്‍മാര്‍ രാജ്യത്തെ ആരോഗ്യരംഗത്തെ പോരാളികളാണെന്നും, അവര്‍ക്ക് കൃത്യമായ പ്രതിഫലവും തൊഴില്‍ സുരക്ഷയും നല്‍കണം എന്നും ആവശ്യപ്പെട്ടു. ദിവസവേതനം വെറും 232 രൂപ മാത്രമാണ്, അത് പോലും Read More…
പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ ജെപിസിക്ക് മുന്നിൽ 44 നിർദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ 14 എണ്ണമാണ് ജെപിസി വോട്ടിനിട്ട് അംഗീകരിച്ചത്. എൻഡിഎ അംഗങ്ങൾ നിർദേശിച്ച മാറ്റങ്ങളാണ് അംഗീകരിക്കപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് Read More…
പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെന്റിൽ
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ നികുതി നിയമത്തിന്റെ സങ്കീർണതകൾ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. 1961-ലെ ആദായനികുതി നിയമത്തേക്കാൾ 238 വകുപ്പുകള്‍ കൂടുതലുണ്ടെങ്കിലും പുതിയതില്‍ പേജുകളുടെ എണ്ണം കുറവാണ്. ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചശേഷം വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചാൽ മാത്രമേ ഇത് പ്രാബല്യത്തിൽ Read More…
‘ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ’, 2047ല് വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: മോദി
ന്യൂഡല്‍ഹി: 2047ല് ലോകത്തെ ശക്തമായ ഒരു വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. രാജ്യത്തിന്റെ സമൃദ്ധിയും ആധുനികതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പറഞ്ഞു. ‘ലക്ഷ്മി ദേവി ദരിദ്രരെയും ഇടത്തരം ജനങ്ങളെയും അനുഗ്രഹിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുന്നതായി മോദി വ്യക്തമാക്കി. ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047ല് ഇന്ത്യ ഒരു വികസിത രാഷ്ട്രമായിരിക്കും, എന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം Read More…











