Business Economy India Kerala News Politics Technology

മുപ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഇന്ന് തുടക്കമിടാൻ പ്രധാനമന്ത്രി ബിഹാറിലെത്തും

പട്ന: 34,470 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബിഹാറിലെ വൈശാലി ജില്ല സന്ദർശിക്കും. ഗംഗാനദിക്ക് കുറുകെ നിർമിക്കുന്ന ആറുവരി പാലം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അദ്ദേഹം ഉദ്ഘാടനം നിർവഹിക്കുകയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ബിഹാർ മന്ത്രിസഭയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത മെയ് മാസത്തിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ ബിഹാർ സന്ദർശനമാണിത്. സംസ്ഥാനത്ത് ബിജെപിയിൽനിന്ന് ആദ്യമായി മുഖ്യമന്ത്രിയായ വ്യക്തിയാണ് സമ്രാട്ട് ചൗധരി.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൈശാലിയിലും പട്നയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി നിശ്ചിത സമയത്തേക്ക് ബന്ധപ്പെട്ട ദേശീയ, സംസ്ഥാന പാതകളിൽ വാഹന ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *