Kerala News

വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അന്തരിച്ച മണികണ്ഠൻ്റെയും ബിജീഷിൻ്റെയും വീടുകള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ആ കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും അവരുടെ കണ്ണുനീരിന് മുന്നിൽ വാക്കുകൾ അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം ഇത്തവണ പൂരത്തിന് വെടിക്കെട്ട് വേണ്ട എന്ന തീരുമാനമായി. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ തങ്ങളുടെ പൂരം വെടിക്കെട്ട് ഒഴിവാക്കിയതായി അറിയിച്ചു. മുണ്ടത്തിക്കോട് ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് നടത്തേണ്ടെന്ന തീരുമാനത്തിലേക്ക് ഇരു ദേവസ്വങ്ങളുമെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *