തൃശ്ശൂർ: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനും രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധ പരിപാടിയിൽ സംസാരിച്ച യുവമോർച്ച സിറ്റി ജില്ലാ പ്രസിഡൻ്റ് മനു പള്ളത്തി, രാജ്യതലസ്ഥാനത്ത് അക്രമവും അക്രമരാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസിനെതിരെ ദേശീയതയുടെ യുവശക്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാപരമായ സംവിധാനങ്ങളെയും തകർക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമങ്ങൾ രാജ്യത്തെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പരിപാടിയിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡ ജസ്റ്റിൻ ജേക്കബ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ നന്ദിക്കര എന്നിവർ പ്രസംഗിച്ചു.
യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റുമാരായ നന്ദു ഒല്ലൂർ, അഞ്ജലി ഇടക്കാട്ടിൽ, അമൃത ശ്രീജിത്ത്, അമൽ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.





