ചുമർ ചിത്രകലാ ആചാര്യനും ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം സ്ഥാപക പ്രിൻസിപ്പാളുമായിരുന്ന മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ 32-ാം ചരമവാർഷികവും അനുസ്മരണവും നടത്തി. ചുമർ ചിത്ര പഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക, സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ. പി.നാരായണൻ നമ്പൂതിരി അധ്യക്ഷനായി. ചുമർ ചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാൾമാരായ കെ.യു. കൃഷ്ണകുമാർ, എം. നളിൻബാബു, ലൈബ്രറി ഉപദേശക സമിതി അംഗം വി.പി.ഉണ്ണികൃഷ്ണൻ, ഡോ.വി. അച്യുതൻ കുട്ടി, പബ്ലിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ, ആർ.നാരായണൻ, ആർ. പരമേശ്വരൻ, കെ.വി രാജേന്ദ്രൻ, പഠന ഇൻസ്ട്രക്ടർ കെ. എ. അഖിൽ എന്നിവർ സംസാരിച്ചു.





