പഞ്ചവർഷ നാഷണൽ ഡിപ്ളോമ കോഴ്സിൽ 5 സീറ്റ് ഒഴിവ്. സൗജന്യ താമസവും ഭക്ഷണവും പ്രതിമാസം ആയിരം രൂപാ സ്റ്റൈപ്പൻഡും. ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിൽ പഞ്ചവർഷ നാഷണൽ ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള 5 സീറ്റിലെ പ്രവേശനത്തിന് ഹിന്ദുമതത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ താമസവും ഭക്ഷണവും പ്രതിമാസം ആയിരം രൂപ സ്റ്റൈപ്പൻഡും ദേവസ്വം നല്‌കും. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി01.01.2026 ന് 17 നും 26 നും മദ്‌ധ്യേയാകണം. അഭിരുചി Read More…
Tag: mural art
ചുമർചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ അനുസ്മരണം നടത്തി
ചുമർ ചിത്രകലാ ആചാര്യനും ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം സ്ഥാപക പ്രിൻസിപ്പാളുമായിരുന്ന മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ 32-ാം ചരമവാർഷികവും അനുസ്മരണവും നടത്തി. ചുമർ ചിത്ര പഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക, സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ. പി.നാരായണൻ നമ്പൂതിരി അധ്യക്ഷനായി. ചുമർ ചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാൾമാരായ കെ.യു. കൃഷ്ണകുമാർ, എം. നളിൻബാബു, Read More…


