ജില്ലയിൽ പ്ലാൻ പദ്ധതി 2023 -24 സി എസ് എസ് എൽ എച്ച് ആൻഡ് ഡിസിപി സ്കീം മൊബൈൽ വെറ്റിനറി യൂണിറ്റ് പദ്ധതി പ്രകാരം 89 ദിവസത്തേക്ക് വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ക്ലിനിക്കൽ ഒബ്സ്ട്രേറ്റിക്സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിക്കൽ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രതിമാസ വേദനം 56,100 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 ന് ഉച്ചയ്ക്ക് മൂന്നു മുതൽ നാലു വരെ കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വെറ്റിനറി ബിരുദധാരികൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം, സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2360648.
Related Articles
പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ഇനി മുതൽ ആനുകൂല്യം ലഭിക്കും: കൃഷി മന്ത്രി പി. പ്രസാദ്
*നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ഈ മാസം 31 വരെ പ്രത്യേകാനുമതി പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷണ തരംഗവും വരൾച്ചയും കണക്കിലെടുത്ത് മേൽ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാൻ കഴിയും വിധം എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു. Read More…
തുളസി ഗോപിനാഥ് -73.നിര്യാതയായി
തിരുവനന്തപുരം: പ്രശസ്ത കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെസഹോദരിയും,സീനിയർജേർണലിസ്റ്റ്സ് ,യൂണിയൻകേരളാ-സംസ്ഥാനവർക്കിംഗ്പ്രസിഡന്റ് ജനാർദ്ദനൻ നായരുടെജേഷ്ഠസഹോദരൻഗോപിനാഥൻനായരുടെസഹധർമ്മിണി തുളസി ഗോപിനാഥ് -73.നിര്യാതയായി.മൃതദേഹംതിരുവനന്തപുരംകവടിയാറിലെ വീട്ടിൽ പൊതുദർശനത്തിന്വെക്കും. സംസ്കാരം. പിന്നീട്.
ചെറുതല്ല ചെറുധാന്യങ്ങൾ: ജില്ലയിലെ ആദ്യ മണിച്ചോള കൃഷി വിളവെടുത്തു*
എറണാകുളം : അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി II എറണാകുളം ജില്ലാ കോഓഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ചെറുധാന്യ കൃഷിയുടെ ആദ്യ വിളവെടുപ്പാണിത്. ചെറുതല്ല ചെറുധാന്യങ്ങൾ എന്ന ശീർഷകത്തിൽ ഹരിത കേരളം മിഷൻ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന Read More…