തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തം ആവുകയാണ്. ഇന്ന് 10 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു ജില്ലകളിൽ നാളെ അതീതീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, Read More…
ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്നു മാസ പൂജാ പഠന കോഴ്സ് തുടങ്ങുന്നു. പൂജാ പഠനത്തിൽ താൽപ്പര്യമുള്ള ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടി ക്കറ്റ് ലഭിക്കും. സൂക്തമുക്താവലി പൂജാപഠന ക്ലാസ് ഏപ്രിൽ മാസത്തിലാണ് ആരംഭിക്കുക. വിഷ്ണുപൂജ, ഗണപതിഹോമം, ഭഗവത് സേവ മുതലായ പൂജകൾ, മന്ത്രാർത്ഥം ഗ്രഹിച്ച്ആചരിക്കുവാനുള്ള പരിജ്ഞാനം കോഴ്സിലൂടെ ആർജ്ജിക്കാനാകും. കൂടാതെഭാഗ്യസൂക്തം, സംവാദസൂക്തം, പുരുഷസൂക്തം, ശ്രീരുദ്രം ചമകം മുതലായ സൂക്തങ്ങൾ അർത്ഥസഹിതം പഠിപ്പിക്കുന്നു. യജ്ഞോപവീതനിർമാണവിധി മുതലായ അനുബന്ധവിഷയങ്ങളും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Read More…
നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് നാല്പത്തിഒമ്പത് ലക്ഷത്തി അമ്പത്തിഅഞ്ചായിരം രൂപയും പലിശയും നൽകുവാൻ വിധി.മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലെ ധന വ്യവസായ സ്ഥാപനത്തിൻ്റെ, മാനേജിങ്ങ് പാർട്ണർ വടൂക്കരയിലുള്ള ജോയ്.ഡി.പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.ബിജിമോൾ 4700000 രൂപയാണ് നിക്ഷേപിക്കുകയുണ്ടായത് .ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്ത പലിശ നൽകി വന്നിരുന്നു. പിന്നീട് പലിശ നൽകുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. ആവശ്യപ്പെട്ടിട്ടും നിക്ഷേപ സംഖ്യ തിരിച്ചുനൽകുകയും Read More…