മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി 2 മണിക്ക് പ്രധാനമന്ത്രി കുട്ടനെല്ലൂൽ വന്നിറങ്ങും. തുടർന്ന് കലക്ടറും മറ്റും അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് കാർമാർഗ്ഗം തൃശ്ശൂരിലേയ്ക്കു പുറപ്പെടും. തൃശ്ശൂർ ജില്ലാ ആശുപത്രി ജംഗ്ഷനു (സ്വരാജ് റൗണ്ട്) സമീപം BJP നേതൃത്ത്വം അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടക്കും. ഹോസ്പ്പിറ്റൽ ജംഗ്ഷൻ, തെക്കേ ഗോപുര നട , മണികണ്ഠനാൽ, നടുവിലിൽ, നായ്ക്കനാൽ വഴി വടക്കുന്നാഥ തിരുമുറ്റത്തെ വേദിയിലെത്തും. വേദിയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം നൽകും. BJP നേതാക്കളും ക്ഷണിയ്ക്കപ്പെട്ട Read More…
Security
മൂന്നിന് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർഥസക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കും.
പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം എന്നിവയ്ക്ക് മൂന്നിന് നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം തുടങ്ങി പറക്കുന്ന എല്ലാ കളിക്കോപ്പുകൾക്കും ജനു. മൂന്നിന് തൃശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും നിരോധിച്ച് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉത്തരവിട്ടു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പോലീസിൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.