എയർ കണ്ടീഷണറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വിലയും നഷ്ടവും ചിലവും നൽകുവാൻ വിധി. കല്ലേറ്റുംകര സ്വദേശി പഴേടത്തു് പറമ്പിൽ ലിൻ്റോ ജോസും പോട്ട സ്വദേശി കട്ടപ്പുറം വീട്ടിൽ ബെർലി സെബാസ്റ്റ്യനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊടകരയിലുള്ള മരിയ ഹോം അപ്ലയൻസസ് ഉടമക്കെതിരെയും മുംബൈയിലെ വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.ലിൻ്റോ ജോസ്, കിഡ്ണി ട്രാൻസ്പ്ലാൻ്റേഷന് വിധേയനായ ബെർലി സെബാസ്റ്റ്യന് വേണ്ടിയാണ് ഇപ്രകാരം എയർ കണ്ടീഷണർ വാങ്ങുകയുണ്ടായതു്. എയർ കണ്ടീഷണർ ഉപയോഗിച്ചുവരവെ പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു. നിരന്തരം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി നിർമ്മാണ വൈകല്യം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഗുണനിലവാരം കുറഞ്ഞ ഉല്പന്നം വാങ്ങി ഉപയോഗിക്കേണ്ടി വന്നതിലുള്ള മാനസികവേദന കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് എയർ കണ്ടീഷണറിൻ്റെ വിലയായ 21397 രൂപ 37 പൈസ 2020 ഡിസംബർ 31 മുതൽ 6 % പലിശ സഹിതം നിർമ്മാതാവായ വീഡിയോകോൺ കമ്പനിയോട് നൽകുവാൻ കല്പിച്ചും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും ഇരുഎതിർകക്ഷികളോടും നൽകുവാൻ കല്പിച്ചും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദയ്ക്ക് ജൂലായ് 31 ന് നിവേദനം നൽകുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ഈ കാര്യം അനുവദിക്കാമെന്നും ആഗസ്ത് അഞ്ചാം തീയതി Read More…
‘തിരികെസ്കൂളിൽ’ ക്യാമ്പയിൻ സമാപന സമ്മേളനവും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: സംഘടിപ്പിച്ച ‘തിരികെസ്കൂളിൽ’ ക്യാമ്പയിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ക്യാമ്പയിന്റെ തുടർച്ചയായി മൂന്ന്ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനം ഒരുക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ചിരിക്കുന്ന ഉപജീവന ക്യാമ്പയിൻ ‘കെ-ലിഫ്റ്റ്-24ന്റെ ഉദ്ഘാടനവും 2024 ഫെബ്രുവരി ആറിന് വഴുതക്കാട് ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷതവഹിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 46 ലക്ഷംഅയൽക്കൂട്ട അംഗങ്ങൾക്കുംപരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബർ ഒന്നിന് കുടുംബശ്രീ തുടക്കമിട്ട ബൃഹത് ക്യാമ്പയിനായ ‘തിരികെ സ്കൂളിൽ’ മികച്ച പങ്കാളിത്തം കൊണ്ട് രണ്ട് ലോകറെക്കോർഡുകളാണ് നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ Read More…
പ്രസാദത്തിന് ഇനി നന്ദിനി നെയ്യ് മാത്രം: കർണാടക സർക്കാർ നിർദേശം
ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങളിൽ ഇനി മുതൽ പ്രസാദം തയ്യാറാക്കാൻ കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ലിമിറ്റഡിന്റെ (KMF) “നന്ദിനി” നെയ്യ് മാത്രം ഉപയോഗിക്കണമെന്ന നിർദേശം സർക്കാർ പുറപ്പെടുവിച്ചു. തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കർണാടക ദേവസ്വം വകുപ്പിന്റെ പുതിയ ഉത്തരവ്. ഭക്തരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനാണ് ഈ നീക്കം. നിലവിൽ ഭൂരിഭാഗം ക്ഷേത്രങ്ങളും “നന്ദിനി” നെയ്യ് ഉപയോഗിച്ച് പ്രസാദം തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രിയും ദേവസ്വം വകുപ്പുമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ഭക്തർക്ക് Read More…