നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് നാല്പത്തിഒമ്പത് ലക്ഷത്തി അമ്പത്തിഅഞ്ചായിരം രൂപയും പലിശയും നൽകുവാൻ വിധി.മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലെ ധന വ്യവസായ സ്ഥാപനത്തിൻ്റെ, മാനേജിങ്ങ് പാർട്ണർ വടൂക്കരയിലുള്ള ജോയ്.ഡി.പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.ബിജിമോൾ 4700000 രൂപയാണ് നിക്ഷേപിക്കുകയുണ്ടായത് .ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്ത പലിശ നൽകി വന്നിരുന്നു. പിന്നീട് പലിശ നൽകുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. ആവശ്യപ്പെട്ടിട്ടും നിക്ഷേപ സംഖ്യ തിരിച്ചുനൽകുകയും Read More…
Tag: consumer court
ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാർ, പരാതിപ്പെട്ടപ്പോൾ വാങ്ങി വെച്ച് തിരികെ നൽകിയില്ല,വിലയും നഷ്ടവും നൽകുവാൻ വിധി.
ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ചാലക്കുടി പെരുമ്പിള്ളി വീട്ടിൽ രതീഷ് ചന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ എൻഷുർ സപ്പോർട്ട് സർവ്വീസസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. 9500 രൂപ നൽകിയാണ് ഫോൺ വാങ്ങുകയുണ്ടായത്. ഫോൺ ഉപയോഗിച്ചുവരവെ പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു. പരാതിപ്പെട്ടപ്പോൾ ഫോൺ എതിർകക്ഷി വാങ്ങിവെക്കുകയാണുണ്ടായതു്. ഫോൺ പിന്നീട് തിരിച്ചുനൽകുകയും ചെയ്തില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ Read More…
ഉപഭോക്തൃവിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നല്കിയില്ല, സഹകരണസംഘത്തിനും സെക്രട്ടറി ഇൻ ചാർജിനും വാറണ്ട് .
ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. വിയ്യൂർ കാറ്റുവളപ്പിൽ വീട്ടിൽ മോഹനൻ.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണസംഘത്തിനെതിരെയും, സെക്രട്ടറി ഇൻചാർജ് ശുഭലക്ഷ്മിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്. മോഹനൻ, നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ 1,00,000 രൂപയും 2016 ജനുവരി 11 മുതൽ, 12 % പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക് 2000 രൂപയും നല്കുവാൻ കല്പിച്ച് നേരത്തെ വിധിയുണ്ടായിരുന്നു. Read More…
യാത്രക്കാരിയില് നിന്ന് അധിക പിഴ ഈടാക്കി; റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നു ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്
മലപ്പുറം: ട്രെയിൻ യാത്രക്കിടെ ഒരു യാത്രക്കാരിയില് നിന്ന് അധിക പിഴ ഈടാക്കിയതിനെ തുടര്‍ന്ന്, റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷൻ വിധി. മുള്ളമ്പാറ സ്വദേശിനി കാടന്തൊടി ഹിതയുടെ പരാതിയിലാണ് വിധി വന്നത്. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തിൽ നിന്നും കയറുകയായിരുന്ന ഹിതയുടെ പക്കൽ അങ്ങാടിപ്പുറം മുതൽ തത്കാൽ ടിക്കറ്റ് ഉണ്ടായിരുന്നുവെങ്കിലും, ടിടിഇ ഇവരിൽ നിന്ന് 250 രൂപ പിഴയും 145 രൂപ ടിക്കറ്റ് തുകയും കൂടാതെ അമിതമായി 145 രൂപ കൂടി Read More…
പാതി വഴിയിൽ നിലച്ച വീട് പണി, 11,68,600 രൂപയും പലിശയും നൽകുവാൻ വിധി.
നിശ്ചയിച്ച സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കാഞ്ഞാണി സ്വദേശി ഷിബു കൊല്ലാറ ഫയൽ ചെയ്ത ഹർജിയിലാണ് കോയമ്പത്തൂരിലുള്ള ഇന്നോക്സ് സ്ട്രക്ചറൽ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.നാല് മാസം കൊണ്ട് പണി പൂർത്തീകരിച്ച് നല്കാമെന്ന് വാക്കാൽ പറഞ്ഞാണ് എതിർകക്ഷി പണി ഏറ്റെടുത്തിരുന്നത്. അപ്രകാരം പണി നടത്തുന്നതിൽ വീഴ്ച വരുത്തിയപ്പോൾ രേഖാപരമായി കരാറുണ്ടാക്കുകയായിരുന്നു.1972 സ്ക്വയർ ഫീറ്റ് വരുന്ന വീട്, സ്ക്വയർ ഫീറ്റിന് 1200 രൂപ വെച്ച് മൊത്തം Read More…
കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകിയില്ല,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്ക് വാറണ്ട്.
കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷിനാശം വന്നത് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ.എച്ച്.ഡി.പി.ഇത് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ ബാങ്കിനെതിരെ Read More…
വീട് പണിയിലെ അപാകത,ഒരു ലക്ഷം രൂപ നൽകുവാൻ വിധി.
വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.രാമചന്ദ്രൻ്റെ വീടിൻ്റെ പണി എതിർകക്ഷി കരാർ പ്രകാരം ഏറ്റെടുത്തിരുന്നു.എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ പണി പൂർത്തിയാക്കുകയുണ്ടായില്ല. കരാറിലേയും പ്ലാനിലേയും അളവുകൾക്ക് വിരുദ്ധമായാണ് പല പണികളും നിർവ്വഹിച്ചത്. പണികൾ നിർവ്വഹിച്ചതിൽ അപാകതകളും ഉണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ Read More…