റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘തെളിമ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നാളെ (നവംബർ 15) രാവിലെ 9 ന് മണക്കാട് കുറ്റിക്കാട് ജംഗ്ഷന് സമീപമുള്ള എ.ആർ.ഡി 211 ൽ നിർവഹിക്കും. എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. റേഷൻ കാർഡുകളിലെ തെറ്റ് തിരുത്തുന്നതിന് സിവിൽ സപ്ലൈസ് ഓഫീസുകളിൽ പോകാതെ റേഷൻകടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകളിൽ അപേക്ഷകൾ നിക്ഷേപിക്കാം. ഡിസംബർ 15 വരെ റേഷൻകാർഡ് ഉടമകൾക്ക് ഇതിനുള്ള അവസരം ലഭിക്കും.





