Kerala News

15 സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റ്; ഓണക്കിറ്റ് വിതരണം ഈ മാസവും തുടരും

തിരുവനന്തപുരം: എഎവൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് സെപ്റ്റംബര്‍ മാസവും കിറ്റ് വാങ്ങാം. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലാണ് ആരംഭിച്ചത്. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യക്കിറ്റാണ് നല്‍കുന്നത്. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം റേഷന്‍കട വഴിയാണ്. സെപ്തംബര്‍ നാലുവരെയാണ് കിറ്റ് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് നീട്ടി കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് ഈ മാസവും കിറ്റ് വാങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ Read More…

Kerala News

റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ- കെവൈസി പൂർത്തിയാക്കണം

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

Kerala News

അർഹതപ്പെട്ടവർക്ക് മുൻഗണനാ കാർഡ് ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ജി ആർ അനിൽ

അർഹതപ്പെട്ടവർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർ പ്രക്രിയയായി നടപ്പിലാക്കുകയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. അൻപതിനായിരം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണം വഴുതക്കാട് ഗവണ്മെന്റ് വുമൺസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അനർഹരുടെ കൈവശമുള്ള മുൻഗണനാ കാർഡുകൾ അർഹരായവർക്ക് നൽകുന്നതിനുള്ള നടപടി സർക്കാരിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു. പരിശോധനയിലൂടെ അനർഹരുടെ കൈയിൽ നിന്നും ലഭിച്ചതും മാനദണ്ഡങ്ങളിൽ നിന്നും പുറത്തായതും ഉൾപ്പടെയുള്ള അമ്പതിനായിരം Read More…

Kerala News

അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 12ന്

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 വൈകിട്ട് 4.30ന് ഗവ. വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം  നല്കിയിരുന്നു. ആകെ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി. മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം Read More…

Kerala News

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച് വിജയകരമായി നടന്നുവരികയാണ്. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് Read More…

Kerala News

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്

ഒറ്റപ്പാലം താലൂക്കിലെ, മുന്‍ഗണന കാഡുകളിലെ (മഞ്ഞ, പിങ്ക്) മസ്റ്ററിങ് പൂര്‍ത്തിയാകാത്തതിനാല്‍ പഞ്ചായത്ത്/റേഷന്‍ കട തലത്തില്‍ ഡിസംബര്‍ 14, 15 തീയതികളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ഏഴു മണി വരെ മസ്റ്ററിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇനിയും മസ്റ്ററിങ് ചെയ്യാത്തവര്‍ അപ്‌ഡേറ്റ് ചെയ്ത ആധാര്‍ കാര്‍ഡ്, ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ എന്നിവ ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.ഡിസംബര്‍ 14 ന് ചളവറ പഞ്ചായത്ത് ഓഫീസ്, പൂക്കോട്ട് കാവ് എ.ആര്‍.ഡി 53 റേഷന്‍കട, തിരുവാഴിയോട് Read More…

Kerala News

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

        ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

Kerala News

തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം: മന്ത്രി ജി.ആർ. അനിൽ കുമാർ

തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ കുമാർ പറഞ്ഞു. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211-ാം നമ്പർ റേഷൻ ഡിപ്പോയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ Read More…

Kerala News

‘തെളിമ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘തെളിമ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നാളെ (നവംബർ 15) രാവിലെ 9 ന് മണക്കാട് കുറ്റിക്കാട് ജംഗ്ഷന് സമീപമുള്ള എ.ആർ.ഡി 211 ൽ നിർവഹിക്കും. എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. റേഷൻ കാർഡുകളിലെ തെറ്റ് തിരുത്തുന്നതിന് സിവിൽ സപ്ലൈസ് ഓഫീസുകളിൽ പോകാതെ റേഷൻകടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകളിൽ അപേക്ഷകൾ Read More…

Kerala News

മേരാ ഇ-കെവൈസി ആപ്പിലൂടെ സൗജന്യ റേഷൻ മസ്റ്ററിംഗ്

കേരളത്തിൽ ആദ്യമായാണ് റേഷൻ മസ്റ്ററിംഗ് (e-KYC) മൊബൈൽ ഫോൺ ഉപയോഗിച്ച് സൗജന്യമായി നടത്തുന്നത്. ഇതിന് “മേരാ ഇ-കെവൈസി” ആപ്പ് ഉപയോഗിക്കാം. ദേശീയ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഈ ആപ്പ് വഴി, ഉപഭോക്താക്കൾക്ക് താലൂക്ക് സപ്ലൈ ഓഫിസുകളുടെയും ജനാധിപത്യ സംവിധാനങ്ങൾക്കുമിടയിൽ സൗജന്യമായി മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ലഭിക്കും. ആധാർ നമ്പർ, ഫോൺ നമ്പർ, ഓ ടി പി എന്നിവ ഉപയോഗിച്ച് ഫെയ്സ് ക്യാപ്ചർ നടത്തി മസ്റ്ററിംഗ് പൂർത്തിയാക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് “ആധാർ ഫെയ്സ് ആർ ഡി” അല്ലെങ്കിൽ Read More…