വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.രാമചന്ദ്രൻ്റെ വീടിൻ്റെ പണി എതിർകക്ഷി കരാർ പ്രകാരം ഏറ്റെടുത്തിരുന്നു.എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ പണി പൂർത്തിയാക്കുകയുണ്ടായില്ല. കരാറിലേയും പ്ലാനിലേയും അളവുകൾക്ക് വിരുദ്ധമായാണ് പല പണികളും നിർവ്വഹിച്ചത്. പണികൾ നിർവ്വഹിച്ചതിൽ അപാകതകളും ഉണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ തകരാറുകൾ വിശദമായി റിപ്പോർട്ട് ചെയ്യുകയുണ്ടായിട്ടുള്ളതാകുന്നു. ലിൻറലിൻ്റെ എകതാനതയില്ലായ്മയും തൂണിൻ്റെ വളവും പ്രത്യക്ഷത്തിൽത്തന്നെ പ്രകടമാകുന്നതാണെന്ന, കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശുർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 75000 രൂപയും ചിലവിലേക്ക് 25000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി
Related Articles
ഞാന്‍ ഒളിച്ചോടിയിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം”: മോഹൻലാൽ
കൊച്ചി: “ഞാന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല,” എന്ന് ആസൂത്രിത വിവാദങ്ങൾക്ക് മറുപടിയായി മോഹൻലാൽ. അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) ചുമതല ഏറ്റെടുക്കാൻ താനിഷ്ടപ്പെടാത്തതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ് എന്ന് വ്യക്തമാക്കിയതോടെ താനുമൊരു മൊഴി നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അമ്മ മാത്രം അല്ല മറുപടി പറയേണ്ടത്, എല്ലാ സംഘടനകളും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായായിരുന്നു മോഹൻലാലിന്റെ പ്രതികരണം. “എല്ലാവരും ആലോചിച്ചാണ് ഞാന്‍ ‘അമ്മ’യിൽ നിന്ന് ഒഴിഞ്ഞത്. ദയവായി Read More…
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍; അപ്രതീക്ഷിത നീക്കം
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍; അപ്രതീക്ഷിത നീക്കം തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞിരുന്ന പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാല് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സമയത്ത് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് സന്ധാനമായത് രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയ്ക്കാണ് ഇടയാക്കുന്നത്. പാലക്കാട് കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഷാള്‍ അണിയിച്ച് സന്ദീപ് വാര്യറെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ കുറേ നാളുകളായി സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. തന്റെ Read More…
ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി- അഡ്വ കെ.കെ അനീഷ്കുമാർ.
തൃശൂർ: എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. ചരിത്ര വിജയമാണ് തൃശൂർ ജനത സമ്മാനിച്ചത്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ തൃശൂരിൻ്റെ വികസനം ആഗ്രഹിക്കുന്നവർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു.2019 ൽ നഷ്ടപ്പെടുത്തിയ സൗഭാഗ്യം ഇത്തവണ തൃശ്ശൂർക്കാർ തിരിച്ച് പിടിച്ചു. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നൂറ് ശതമാനവും സംരക്ഷിക്കുന്നതിന് പാർട്ടിയും മുന്നണിയും പ്രതിജ്ഞാബദ്ധമാണ്. ബി ജെ പിക്കും സുരേഷ് ഗോപിക്കുമെതിരെ എതിരാളികൾ നടത്തിയ നുണപ്രചരണങ്ങൾ Read More…