തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഈ ആഴ്ച . റെഗുലേറ്ററി കമ്മീഷൻ ഡിസംബർ 5-ന് പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. നിലവിലെ നിരക്കിൽ ശരാശരി 4.45 ശതമാനം വർധനവിനാണ് കെഎസ്ഇബി കമ്മീഷനോട് ശുപാർശ ചെയ്തിരിക്കുന്നത്.
ഡിസംബർ 4-ന് കമ്മീഷൻ ചെയർമാൻ തിരുവനന്തപുരത്തെത്തും. സർക്കാർ കൂടിയാലോചനകൾക്ക് ശേഷം ഡിസംബർ 5-ന് അവസാന തീരുമാനം അറിയിക്കും. ഉപതെരഞ്ഞെടുപ്പ് കാലത്ത് നിരക്ക് വർധനവ് പ്രഖ്യാപിച്ചാൽ ഉണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കുന്നതിനാണ് വൈകിയുള്ള നടപടി.
വേനൽക്കാല വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി “സമ്മർ താരിഫ്” എന്ന പുതിയ നിരക്ക് നടപ്പാക്കാനും നിർദേശമുണ്ട്. ജനുവരി മുതൽ മെയ് വരെ യൂണിറ്റിന് 10 പൈസ അധികമായി ഈടാക്കാനാണ് ഈ നിർദേശം.