സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ പരിഹാരം കാണാനായി കെഎസ്ഇബിയുടെ തീരുമാനം. അധിക വൈദ്യതി വാങ്ങാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തില്‍ 200 മെഗാവാട്ട് വൈദ്യുതിയാണ് വാങ്ങുക. 5.96 രൂപക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. അനുമതി ലഭിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കും. അധിക വൈദ്യുതി വാങ്ങുന്നത് വഴി സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ജനങ്ങളുടെ ഉപഭോഗം കൂടുന്ന വൈകീട്ട് മുതലുള്ള സമയത്തേക്ക് ഉയര്‍ന്ന Read More…
Tag: electricity
മഴ കുറഞ്ഞത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി: സണ്ണി ജോസഫ്
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇന്ത്യയില്‍ എല്ലായിടത്തും വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നും വൈദ്യുതി വലിയ വില കൊടുത്ത് വാങ്ങാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാളും മഴ ഇത്തവണ കുറവാണെന്നും വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചത് ഇക്കാരണം കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. ‘രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. 4,5 ദിവസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നു. കാലാവസ്ഥ ആശ്രയിച്ച് നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും. ഇതുസംബന്ധിച്ച് നാളെ Read More…
ഇടുക്കിയില്‍ നിന്ന് വൈദ്യുതി ഒരു മാസത്തോളം നിലയ്ക്കും; 24 കോടി യൂണിറ്റിന്റെ കുറവ്
തൊടുപുഴ: ഇടുക്കിയില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കും. മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിനാലാണിത്. വൈദ്യുതിയിലുണ്ടാകുന്ന കുറവ് പുറമേ നിന്ന് വൈദ്യുതി എത്തിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ ഇന്‍ലെറ്റ് വാല്‍വിന്റെ സീലുകള്‍ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുന്നതിനാണ് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്.ഡാമില്‍നിന്ന് വെള്ളമെത്തുന്ന പവര്‍ഹൗസിലെ രണ്ടാം പെന്‍സ്റ്റോക്ക് Read More…
ഇടുക്കിയില്‍ സമ്പൂര്‍ണ ഷട്ട്ഡൗണ്‍, പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു; സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവിന് സാധ്യത
തൊടുപുഴ: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ ഒരു ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. താത്കാലികമാണെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നിലവില്‍ തുലാവര്‍ഷത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നല്ലമഴ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയങ്ങളില്‍ Read More…
ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ
തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്‍ചാര്‍ജ്.
ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യൂതി ഉത്പാദനം കൂട്ടി കെഎസ്ഇബി, ഉപയോഗത്തിലും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി വൈദ്യുതോല്‍പാദനവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ഒമ്പത് ഡാമുകളില്‍ ആണ് ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കക്കി, മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ തുടങ്ങിയ ഒമ്പത് ഡാമുകള്‍ക്കാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. പമ്പ – 81 ശതമാനം, ഷോളയാര്‍ – 99 ശതമാനം, ഇടമലയാര്‍ – 79 ശതമാനം എന്നിങ്ങനെയാണ് Read More…
വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് 50,000 രൂപ വരെ പാരിതോഷികം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തി
തിരുവനന്തപുരം: വൈദ്യുതി മോഷണം കണ്ടെത്തലിന് നേതൃത്വം നല്‍കിയ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 41.14 കോടി രൂപയുടെ പിഴ കെ.എസ്.ഇ.ബി ഈടാക്കിയതായി റിപ്പോര്‍ട്ട്. 31,213 പരിശോധനകള്‍ നടത്തിയതില്‍ 288 വൈദ്യുതി മോഷണങ്ങളും 4252 ദുരുപയോഗ സംഭവങ്ങളും കണ്ടെത്തിയതായാണ് വിവരങ്ങള്‍. പിഴയടയ്ക്കാന്‍ വിസമ്മതിച്ച ഒരാളിന് എതിരായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2025 ഏപ്രില്‍, മേയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളില്‍ 779 ദുരുപയോഗവും 30 മോഷണങ്ങളും കണ്ടെത്തി. ഈ Read More…
വൈദ്യുതി, വെള്ളക്കര നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ വർധിക്കും
തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം 5 ശതമാനവും ഉയരും. സർചാർജ് ഉൾപ്പെടുമ്പോൾ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസയായി വർധിക്കും. വെള്ളക്കര നിരക്ക് പ്രതിമാസം 3.5 രൂപ മുതൽ 60 രൂപ വരെ ഉയരാനാണ് സാധ്യത. ഡിസംബർ മാസത്തിൽ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ച 12 പൈസ നിരക്കാണ് നിലവിൽ വരുന്നത്. ഫിക്‌സഡ് നിരക്കായ പത്ത് രൂപയും യൂണിറ്റിന് 7 പൈസയുടെ സർചാർജും കൂടുമ്പോൾ Read More…
അടുത്ത മാസം വൈദ്യുതി ബില്‍ കുറയും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയുന്നു. ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്. നേരത്തേ ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ഈടാക്കിയിരുന്ന ഇന്ധന സര്‍ചാര്‍ജിലാണ് ഇളവ് വരുത്തിയത്. കഴിഞ്ഞ മാസം റെഗുലേറ്ററി കമ്മീഷന്‍ 9 പൈസയുടെ സര്‍ചാര്‍ജ് ഒഴിവാക്കിയതോടെയാണ് ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാനുള്ള തീരുമാനം Read More…
വൈദ്യുതി നിരക്ക് വർധന ഈ ആഴ്ച ; സമ്മർ താരിഫ് നിർദേശവുമായി റെഗുലേറ്ററി കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഈ ആഴ്ച . റെഗുലേറ്ററി കമ്മീഷൻ ഡിസംബർ 5-ന് പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. നിലവിലെ നിരക്കിൽ ശരാശരി 4.45 ശതമാനം വർധനവിനാണ് കെഎസ്ഇബി കമ്മീഷനോട് ശുപാർശ ചെയ്തിരിക്കുന്നത്. ഡിസംബർ 4-ന് കമ്മീഷൻ ചെയർമാൻ തിരുവനന്തപുരത്തെത്തും. സർക്കാർ കൂടിയാലോചനകൾക്ക് ശേഷം ഡിസംബർ 5-ന് അവസാന തീരുമാനം അറിയിക്കും. ഉപതെരഞ്ഞെടുപ്പ് കാലത്ത് നിരക്ക് വർധനവ് പ്രഖ്യാപിച്ചാൽ ഉണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കുന്നതിനാണ് വൈകിയുള്ള നടപടി. വേനൽക്കാല വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി “സമ്മർ Read More…




