Business Economy Kerala News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒരുങ്ങി കെഎസ്ഇബി


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ പരിഹാരം കാണാനായി കെഎസ്ഇബിയുടെ തീരുമാനം. അധിക വൈദ്യതി വാങ്ങാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തില്‍ 200 മെഗാവാട്ട് വൈദ്യുതിയാണ് വാങ്ങുക. 5.96 രൂപക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. അനുമതി ലഭിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കും.

അധിക വൈദ്യുതി വാങ്ങുന്നത് വഴി സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ജനങ്ങളുടെ ഉപഭോഗം കൂടുന്ന വൈകീട്ട് മുതലുള്ള സമയത്തേക്ക് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്.

വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തുടരുമെന്ന് തന്നെയാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ മഴ ഇത്തവണ കുറഞ്ഞത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *