Culture Kerala News

അഷ്ടമിരോഹിണി നാളിൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം


അഷ്ടമി രോഹിണി നാളിൽ ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്ന ദിവസം അർദ്ധരാത്രിയാണ് ശ്രീകൃഷ്ണ ഭഗവാൻ്റെ പിറവി. ഇതിൻ്റെ അനുസ്മരണാർത്ഥം അഷ്ടമിരോഹിണി നാളിൽ
അർദ്ധരാത്രി 12 മണിക്ക് ഭഗവാൻ്റെ അവതാരം വരുന്ന രീതിയിലാണ് ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയം മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം അവതാരം കഥയുടെ രംഗാവിഷ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പതിവ് പോലെ രാത്രി 10 മണിക്ക് കൃഷ്ണനാട്ടം അവതാരം കളി ആരംഭിക്കും. അർദ്ധരാത്രി 12 മണിക്ക് കൃഷ്ണാവതാരവും വിശ്വരൂപദർശനവും രംഗത്ത് ദർശിച്ച് സായുജ്യ നിർവൃതിയിൽ ഭക്തർ മടങ്ങുന്നതോടെയാണ് ദേവസ്വം അഷ്ടമിരോഹിണി ആഘോഷങ്ങൾ പൂർണതയിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *