
തൃശ്ശൂർ: സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായ ആചാര്യ മഹാത്മാ കാവാരികുളം കണ്ടൻ കുമാരന്റെ 163-ാമത് ജയന്തി പട്ടികജാതി മോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നമോ ഭവനിൽ ആഘോഷിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് അധ്യക്ഷത വഹിച്ചു.
ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജിത്ത് പാറളം, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, വൈസ് പ്രസിഡന്റ് സർജു തൃക്കയകാവ്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ സുരേന്ദ്രൻ ഐനിക്കുന്നത്ത്, എം.എസ്. സമ്പൂർണ എന്നിവർ പ്രസംഗിച്ചു.
പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. പട്ടികജാതി മോർച്ച ഭാരവാഹികളായ ശ്രീനിവാസൻ, ജയരാജ്, ഇളയേടത്ത് ചന്ദ്രമോഹൻ, ആനന്ദൻ വലപ്പാട്, സുനിത വെട്ടുകാട്, ലോഹിതാക്ഷൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




