ന്യൂഡൽഹി: മൻ കി ബാത്ത് പരിപാടി 12 വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സംഭാവനകളും സേവനങ്ങളും അടുത്തറിയാനുള്ള തീർത്ഥാടനമായാണ് പരിപാടിയെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിജയദശമി ദിനത്തിൽ ആരംഭിച്ച മൻ കി ബാത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാധാരണക്കാരുടെ ധൈര്യം, സമർപ്പണം, സേവനമനോഭാവം എന്നിവ ഉയർത്തിക്കാട്ടാൻ കഴിഞ്ഞതായി പ്രധാനമന്ത്രി വ്യക്തമാക്കി.
പരിപാടിയിലൂടെ രാജ്യത്തെ കുടുംബങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ സാധിച്ചെന്നും ശ്രോതാക്കൾ നൽകുന്ന സ്നേഹവും പിന്തുണയും വിലമതിക്കാനാവാത്ത സമ്പത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





