തൃശൂർ: നിലവിലുള്ള അസുഖമെന്ന് കാണിച്ച് ക്ളെയിമുകൾ നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ ദമ്പതികൾക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോളിലുള്ള ആലപ്പാട്ട് വീട്ടിൽ ജോബി.ഏ.ഡി, ഭാര്യ നിഷാ ജോബി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളം കടവന്ത്രയിലുള്ള ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു് .ജോബി ഇൻഷുറൻസ് പരിധിയിൽ ഹൃദയസംബന്ധമായ ചികിത്സക്ക് വിധേയനാവുകയുണ്ടായി. തൃശൂരിലെ ദയ ആശുപത്രിയിലും അമല ആശുപത്രിയിലും ആണ് ചികിത്സകൾ നടത്തിയത്. എന്നാൽ ക്ളെയിമുകൾ നിഷേധിക്കുകയായിരുന്നു. നിലവിലുള്ള അസുഖമെന്ന് പറഞ്ഞാണ് ക്ളെയിമുകൾ നിഷേധിച്ചത്.എന്നാൽ ജോബിക്ക് നടത്തിയ ചികിത്സ നിലവിലുള്ള അസുഖത്തിനാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് തെളിയിക്കുവാൻ കഴിഞ്ഞില്ല. ഇത് സംബന്ധമായി ഹാജരാക്കിയ രേഖകൾ എതൃകക്ഷിക്ക് സാധൂകരിക്കുവാൻ കഴിഞ്ഞില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് 167179 രൂപയും ക്ളെയിം തിയ്യതി മുതൽ 10% പലിശയും നഷ്ടപരിഹാരമായി 50000 രൂപയും ഹർജി തിയ്യതി മുതൽ 10% പലിശയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
പ്രശസ്ത നടൻ ടി പി മാധവൻ അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമയിലെ മികവുറ്റ അഭിനേതാവും “അമ്മ”യുടെ ആദ്യ ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ (88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 600ലധികം മലയാള ചിത്രങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ, എട്ടുവർഷമായി പത്തനാപുരം ഗാന്ധിഭവനിൽ താമസിച്ചു വരികയായിരുന്നു. 1975ൽ ‘രാഗം’ എന്ന സിനിമയിലൂടെയാണ് മാധവൻ സിനിമാരംഗത്ത് എത്തിയത്, ആദ്യ അവസരം അദ്ദേഹത്തിന് നൽകിയത് പ്രശസ്ത നടൻ മധുവായിരുന്നു. ജീവിതത്തിലെ നിരവധി വെല്ലുവിളികൾക്കിടയിലും, ഗാന്ധിഭവനിൽ അഭയം പ്രാപിച്ച ശേഷവും, അദ്ദേഹം സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. Read More…
ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന്
പാലക്കാട്: ദേശീയ ജനാധിപത്യസഖ്യത്തിന്റെ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന് നടത്താന്‍ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 29, 30 തീയതികളില്‍ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളിലും കണ്വെന്ഷന് നടക്കും. നവംബര്‍ നാല് മുതല്‍ ഏഴുവരെ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളില്‍ റാലി നടത്താനും തീരുമാനിച്ചു.
പുതിയ സർക്കാരിന്റെ ആദ്യ തീരുമാനം കർഷകരുടെ ക്ഷേമത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത കാണിക്കുന്നു
മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രി കിസാൻ നിധിയുടെ 17-ാം ഗഡു പുറത്തിറക്കുന്നതിനുള്ള ആദ്യ ഫയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടു. ഇത് 9.3 കോടി കര് ഷകര് ക്ക് ഗുണം ചെയ്യുകയും 20,000 കോടി രൂപ വിതരണം ചെയ്യുകയും ചെയ്യും. കിസാൻ കല്യാണിനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഞങ്ങളുടേതെന്ന് ഫയലിൽ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനാൽ ചുമതലയേറ്റ ശേഷം ഒപ്പിട്ട ആദ്യത്തെ ഫയൽ കർഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്നത് ഉചിതമാണ്. വരും Read More…