തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടും ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ തയ്യാറാവാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎ പ്രതിഷേധ പരിപാടികളിൽ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ഉണ്ടെന്നും, മഹല്ല് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞത് ആഭ്യന്തര വകുപ്പിൻ്റെ ചുമതയുള്ള മുഖ്യമന്ത്രിയാണ്. എന്നിട്ടും ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെതിരെ നടന്ന കലാപമാണ് സിഎഎ പ്രക്ഷോഭം. രാജ്യത്തിന്റെ പലഭാഗത്തും അത് സംഘർഷങ്ങൾ സൃഷ്ടിക്കുകയും നിരവധിപേരുടെ ജീവനെടുക്കുകയും ചെയ്തു. എന്നാൽ സ്വന്തം വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികൾ സമാധാനപരമായി നടത്തിയ നാമജപമാണ് ശബരിമല പ്രക്ഷോഭം. നാമം ജപിച്ച കുറ്റത്തിനാണ് ആയിരക്കണക്കിന് അമ്മമാർക്കെതിരെ പോലും പൊലീസ് കേസെടുത്തത്. നിരവധി പേരെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്. അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കാതിരിക്കുകയും പൗരത്വ പ്രക്ഷോഭക്കാരുടെ കേസുകൾ എഴുതിതള്ളുകയും ചെയ്യുന്നത് ഇടത് സർക്കാരിന്റെ വർഗീയപ്രീണനമാണ് തുറന്നുകാട്ടുന്നത്. ഇതിന് കൂട്ടുനിൽക്കുകയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ചെയ്യുന്നത്. ശബരിമല വിശ്വാസികൾക്കൊപ്പമാണെന്ന് പറയുന്ന കോൺഗ്രസ് എന്താണ് സിഎഎ കേസുകൾക്കൊപ്പം ശബരിമല കേസുകളും പിൻവലിക്കണം എന്ന് പറയാത്തത്? തീവ്രവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കോൺഗ്രസ് ഈ ഇരട്ടനീതിക്ക് കൂട്ടുനിൽക്കുന്നത്. ഹിന്ദുധർമ്മത്തിലെ ശക്തിയെ നശിപ്പിക്കണമെന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ അനുയായികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പന്ത്രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.
അഡ്വ.ഏ.ഡി.ബെന്നിയുടെ ജീവചരിത്രമായ “അനുഭവം, ഓർമ്മ, ദർശനം – പത്മവ്യൂഹം ഭേദിച്ച്”, പന്ത്രണ്ടാം പതിപ്പിൻ്റെ പ്രകാശനം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. പാലക്കാട് മെഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിയിൽ നിന്ന് പുസ്തകം സ്വീകരിച്ചാണ് പ്രകാശനം ചെയ്തത്. മാണി പയസ് രചിച്ച പുസ്തകം വർത്തമാനകാലത്തെ രോഗാവസ്ഥകളെയും പ്രതിരോധപ്രവർത്തനങ്ങളെയും അടയാളപ്പെടുത്തുന്നു. ചരിത്രത്തോടും സമകാലിക ജീവിതയാഥാർത്ഥ്യങ്ങളോടും സമരസപ്പെടുന്ന സൃഷ്ടികൂടിയാണിതു്. ചുരുങ്ങിയ കാലം കൊണ്ടാണ് പുസ്തകം പന്ത്രണ്ടാം പതിപ്പിലെത്തിയത്. യോഗത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്തു് പ്രസിഡണ്ട് ബിനുമോൾ.കെ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് മെഴ്സി Read More…
പാലിയേറ്റീവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്
പാലക്കാട്: പാലിയേറ്റിവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ പഞ്ചായത്ത്. കുലുക്കല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്. പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ട, മലമ്പുഴ ഉദ്യാനം, കവ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പാലിയേറ്റീവ് രോഗികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള 17 പാലിയേറ്റീവ് രോഗികളും കൂട്ടിരിപ്പുകാരും യാത്രയുടെ ഭാഗമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി, വൈസ് പ്രസിഡന്റ് ഇസഹാക്, വാര്‍ഡംഗം ആസിയ, പഞ്ചായത്ത് ഹെല്‍ത്ത് Read More…
മെട്രോമാന്റെ അനുഗ്രഹം വാങ്ങി പ്രചാരണത്തിന് തുടക്കം കുറിച്ച് സി കൃഷ്ണകുമാർ
പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങി പ്രചാരണ കളത്തിലിറങ്ങി പാലക്കാട് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാർ. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സി കൃഷ്ണകുമാറിനെസ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ മത്സരിച്ചിരുന്നു. മലമ്പുഴയിൽ രണ്ട് തവണ ബിജെപി സ്ഥാനാർത്ഥിക്കായി പ്രവർത്തനം നടത്തിയാണ് അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയനാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ Read More…