Culture Kerala News Program

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസാരംഭം


ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ പാരായണത്തിന് ഇന്ന് തുടക്കം കുറിക്കും. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ ഒരു മാസക്കാലത്തേക്ക് രാമനാമ ജപങ്ങളാല്‍ ഭക്തിസാന്ദ്രമാകും. കര്‍ക്കിടകമാസത്തിന്റെ വരവറിയിച്ച് മഴയും ഇന്നുണ്ട്.

ഇടമുറിയാതെ പഴ പെയ്തിരുന്ന പഴയ കാലങ്ങളില്‍ കര്‍ക്കിടകം പഞ്ഞമാസം കൂടിയായിരുന്നു. മഴയുടെ ദുരിതവും, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളും കൊണ്ട് ദുരിതമറിഞ്ഞ് ജീവിച്ചിരുന്ന ഒരു കാലം മലയാളിക്ക് ഉണ്ടായിരുന്നു. ഇവയെല്ലാം രാമായണ പാരായണത്തിലൂടെ ദൈവത്തില്‍ അര്‍പ്പിച്ചിരുന്ന ഒരു കാലം.

സൂര്യന്‍ കര്‍ക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയാണിത്. ഇന്നലെ കര്‍ക്കിടക സംക്രാന്തിയില്‍ വീടും പരിസരവും വൃത്തിയാക്കി, പൊട്ടിയെ വീട്ടില്‍ നിന്നകറ്റി ചാണകം തളിച്ച് നിലവിളക്ക് കത്തിച്ചുവെച്ച് ശീപോതിയെ വീട്ടില്‍ കുടിയിരുത്തി മലയാളി ജനത. ഇന്ന് ദശപുഷ്പം ചൂടി രാമായണം വായന ആരംഭിക്കുമെന്നതാണ് കര്‍ക്കിടകത്തിന്റെ സവിശേഷത. കര്‍ക്കിടക പത്തില്‍ പത്തില താളും കറി വെച്ച്, കര്‍ക്കിട കഞ്ഞിയും കുടിച്ച് ആരോഗ്യ സംരക്ഷണത്തിനായി ഈ മാസം മാറ്റി വെക്കുന്നവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *