ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ രാമായണ മാസാചരണത്തിന് തുടക്കമായി. വൈജയന്തി മന്ദിരത്തിലെ ചുമർചിത്ര പഠനകേന്ദ്രം ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ് എം എൽ എ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡി.എ എം രാധ, പബ്ലിക്കേഷൻ മാനേജർ എം രാധ, അസി.മാനേജർ ലെജുമോൾ, ലൈബ്രറി ഉപദേശക സമിതി അംഗം ഷാജു പുതൂർ, Read More…
Tag: lord rama
ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസാരംഭം
ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ പാരായണത്തിന് ഇന്ന് തുടക്കം കുറിക്കും. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ ഒരു മാസക്കാലത്തേക്ക് രാമനാമ ജപങ്ങളാല്‍ ഭക്തിസാന്ദ്രമാകും. കര്‍ക്കിടകമാസത്തിന്റെ വരവറിയിച്ച് മഴയും ഇന്നുണ്ട്. ഇടമുറിയാതെ പഴ പെയ്തിരുന്ന പഴയ കാലങ്ങളില്‍ കര്‍ക്കിടകം പഞ്ഞമാസം കൂടിയായിരുന്നു. മഴയുടെ ദുരിതവും, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളും കൊണ്ട് ദുരിതമറിഞ്ഞ് ജീവിച്ചിരുന്ന ഒരു കാലം മലയാളിക്ക് ഉണ്ടായിരുന്നു. ഇവയെല്ലാം രാമായണ പാരായണത്തിലൂടെ ദൈവത്തില്‍ അര്‍പ്പിച്ചിരുന്ന ഒരു കാലം. സൂര്യന്‍ കര്‍ക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയാണിത്. ഇന്നലെ കര്‍ക്കിടക സംക്രാന്തിയില്‍ Read More…


