India News

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് പട്ടികജാതി വകുപ്പ് കമ്മീഷന്‍


കുംഭമേളയില്‍ വെച്ച് വൈറലായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ കേസെടുക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദ്ദേശിച്ചെന്ന് അഡ്വ പ്രഥം ദുബെ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിൻ്റെ ഹിയറിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.

മധ്യപ്രദേശ്, കേരളം സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെ നടപടികളില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. കുറ്റാരോപിതനായ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസും, പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പ്രഥം ദുബെ വ്യക്തമാക്കി.

വിവാഹ വിവാദത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് ഐപിഎസ് പട്ടികവര്‍ഗ കമ്മീഷന്‍ മുന്നില്‍ ഹാജരായി. കേരള പോലീസിന് വീഴ്ച വന്നിട്ടില്ലെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് കമ്മീഷനു മുമ്പാകെ അദ്ദേഹം വെളിപ്പെടുത്തിയത്. കേസില്‍ ഫര്‍മാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പോലീസിന് കമ്മീഷന്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *