Farming Growth India International News Program

ഭൂമിയെ ഓർമ്മിക്കാൻ, ഭൂമിയെ രക്ഷിക്കാൻ = ഭൗമദിനം 2026

എം. എ സുധീർ ബാബു, പട്ടാമ്പി. കൃഷി ശാസ്ത്ര ജേർണലിസ്റ്റ്

ഭൂമി (Earth)നമ്മുടെ പെറ്റമ്മയും, ഭൗമോപരിതലത്തിലെ മണ്ണ് (Soil) നമ്മുടെ പോറ്റമ്മയുമാണ്.ലോകമെമ്പാടും എല്ലാ വർഷവും ഏപ്രിൽ 22നു ലോക ഭൗമ ദിനം (world Earth Day)കൊണ്ടാടുകയാണ്. ലോകത്ത് തന്നെ ആദ്യം. ഭൂമിയുടെ ആരോഗ്യവും, പരിസ്ഥിതി സംരക്ഷണവും, ജല ശുദ്ധീകരണവും, എന്ന ആശയത്തിൽ ശക്തമായ ഒരു ജനകീയ കൂട്ടായ്മ രൂപപ്പെട്ടത് അമേരിക്കയിലെ സെനെറ്റർ ആയിരുന്ന ഗേ ലോർഡ് നെൽസൺന്റെ നേതൃത്വത്തിൽ 1970 ഏപ്രിൽ 22 നാണ്. ഇതാണ് ലോക ഭൗമ ദിനത്തിന്റെ തുടക്കമായി മാറിയത്.

കാലിഫോണിയയിലെ ഒരു എണ്ണ കിണർ ചോർച്ചയുമായി ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭം, ജനങ്ങൾ ഒന്നിച്ചു നിന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കി. അമേരിക്കൻ ഐക്യനാടുകളിൽ, വ്യവസായ വിപ്ലവം വരുത്തി വെച്ച ഭീഷണി മൂലം വന്ന രാസ മലിനീകരണം, മൂലം ജനങ്ങൾ ഒന്നിച്ചു നിന്നു പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ഇതാണ് ലോകമൊട്ടുക്കും, നമ്മുടെ ഭൂമിയെ രക്ഷിക്കാൻ നാമെല്ലാം ഒന്നിച്ചു നിന്ന് പോരാടാൻ ഊർജം പകർന്നത്. 1990 മുതൽ ലോകമെമ്പാടും ഇതിനു ഒരു ശക്തി കിട്ടി വന്നു. ഭൂമി ഇപ്പോൾ വലിയൊരു ഭീഷണിയുടെ നിഴലിൽ ആണുള്ളത്. കാലാവസ്ഥ വ്യതിയാനം (climate change ) നിമിത്തം കൂടിയ ചൂട് മൂലം, ജീവ ജാലങ്ങൾ താപ ആഘാതം (Heat Stress)കൊണ്ട് വലയുകയാണ്. കാർഷിക മേഖലയിൽ വരൾച്ച (Drought)കൊണ്ടു വലിയ തോതിൽ വിള നാശവും (CropLoss)വിളവ് കുറയലും (Yieldloss), ഭൂഗർഭ ജല നിരപ്പ് കുറയുന്ന തിനാൽ രൂക്ഷമായ കുടി വെള്ള ക്ഷാമവും, കൃഷി വിളകൾക്കുള്ള ജലസേചന കുറവും വന്നിരിക്കുകയാണ്. വേനൽ മഴ കിട്ടാത്തതിനാൽ, ഇനിയും സ്ഥിതി വഷളാവനേ സാധ്യത ഉള്ളു. ആന്റി സൈക്ലോൺ നിമിത്തം കേരളത്തിൽ ഇപ്പോൾ ചൂടും, പുഴുക്കവും കൂടുതൽ ആണ്.

2026 ലെ ലോക ഭൗമ ദിനം ഏപ്രിൽ 22 ബുധൻ ആചരിക്കുകയാണ്. ഈ വർഷത്തെ ലോക ഭൗമ ദിന സന്ദേശം “നമ്മുടെ കരുത്ത്, (Our power), നമ്മുടെ ഗ്രഹം” (Our planet) എന്നതാണ്. ലോകമെമ്പാടുമുള്ള 190 രാഷ്ട്രങ്ങളിലെ ഒരു ബില്യൺ ജനതയുടെ കൂട്ടായ പരിശ്രമം വഴി മാത്രമേ നമ്മുടെ ഭൂമിയുടെ രക്ഷ സാധ്യമാകുകയുള്ളൂ. കാലാവസ്ഥ വ്യതിയാനം നിമിത്തം. നിരവധി ഭീഷണികൾ ഭൂമിയുടെ നില നിൽപ്പിനെയും ജീവജാലങ്ങളുടെ നില നിൽപ്പിനെയും ബാധിച്ചിട്ടുണ്ട്.

പല കാരണങ്ങൾ വഴി, ഭൗമ മലിനീകരണം (Earth pollution), ജല മലിനീകരണം (Water pollution), വായു / പരിസ്ഥിതി മലിനീകരണം, (Air /EnvironmentalPollution) എന്നിവ നമ്മുടെ ഭൂമിയെ ക്ഷീണിപ്പിക്കുന്നുണ്ട്. ലോകമെമ്പാടും, ഓരോ മനുഷ്യർക്കും നാം ജീവിക്കുന്ന ഗ്രഹത്തിനെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. ഭൗമ ദിനം ആചരിക്കാനുള്ള ആശയം തന്നെ ഭൂമിയെ നാനാ വിധത്തിലുള്ള ഭീഷണികളിൽ നിന്നും കര കയറ്റാനുള്ള മാർഗ്ഗങ്ങൾ നടപ്പിൽ വരുത്താൻ കൂടിയുള്ളതാണ്. ഭൂമിയിൽ ഉള്ള നദികൾ, ചെറു പുഴകൾ, തോടുകൾ, കുളങ്ങൾ, മറ്റു നീർത്തടങ്ങൾ എന്നിവയെ നാം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം. മാലിന്യം നിറഞ്ഞ നദികളെയും, പുഴകളെയും, തോടുകളെയും, മാലിന്യം നീക്കി ശുദ്ധീകരിക്കണം. നമ്മുടെ സംസ്ഥാനത്തു ഹരിത കേരള മിഷൻ, നവകേരള മിഷൻ, വഴി നിരവധി ശ്രദ്ധേയമായ മാതൃക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ, ഫാക്ടറി മാലിന്യങ്ങൾ, എന്നിവ ജലാശയങ്ങളിൽ ഒഴുകി വരുന്നത് കർശനമായി നിയന്ത്രിക്കണം. ഭൂമിയെ തകർക്കുന്ന അശാസ്ത്രീയമായ പാറ ഖനനം, മണ്ണ് ഖനനം, മണ്ണിട്ട് തൂർക്കൽ, വന നശികരണം, രൂക്ഷമായ മണ്ണ് ഒലിക്കൽ, എന്നിവ തടയാൻ നടപടി ആവശ്യമാണ്. കോഴിക്കോട് നഗരത്തിൽ സരോവരം പാർക്കിന് സമീപം ഉള്ള കനോലി കനാലും, തിരുവനന്തപുരം, പാർവതി പുത്തനാറും, പെരിയാറും ഒക്കെ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന ചില ഉദാഹരണം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *