India Kerala News Politics

ഇന്ത്യാ മുന്നണി റാലിയിൽ സി.ജെ.പി നേതൃത്വത്തിനും ജെൻ സി പ്രവർത്തകർക്കും പിന്തുണയുമായി മമത ബാനർജി രംഗത്ത്

ന്യൂഡൽഹി: ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടന്ന റാലിയിൽ സി.ജെ.പി നേതൃത്വത്തിനും ജെൻ സി പ്രവർത്തകർക്കും പിന്തുണ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബിജെപി തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കുകയാണെന്നും പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ്.ഐ.ആർ (Special Intensive Revision) പ്രക്രിയയിലൂടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിടുകയാണെന്നും മമത ആരോപിച്ചു.

ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജനാധിപത്യം സംരക്ഷിക്കാൻ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും ഒന്നിച്ചുനിൽക്കണമെന്ന് മമത ആഹ്വാനം ചെയ്തു.

പ്രതിപക്ഷ പാർട്ടികളിലെ മുതിർന്ന നേതാക്കളുടെയും സിവിൽ സൊസൈറ്റി പ്രതിനിധികളുടെയും സാന്നിധ്യം പരാമർശിച്ചുകൊണ്ടാണ് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *