കൊച്ചി: കുതിപ്പിന് പിന്നാലെ ഒരിടവേള എടുത്ത് സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,15,800 രൂപയായി തുടരുമ്പോൾ, ഒരു ഗ്രാമിന് 14,475 രൂപയാണ് വില. ദിവസങ്ങളായി കുത്തനെ ഉയർന്ന സ്വർണവില ഇപ്പോൾ കൂടിയും കുറഞ്ഞും നിൽക്കുന്ന അവസ്ഥയിലാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ വില കുതിച്ചു. ഇന്നലെ രാവിലെ 1,640 രൂപ ഉയർന്ന സ്വർണവില ഉച്ചയോടെ 680 രൂപ ഇടിഞ്ഞിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.





