ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിൻ്റെ പരാജയണമാണ് തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി. ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന മന്ത്രിയെ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. ഇത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നത് ഗൗരവതരമായ കാര്യമാണ്. പിണറായി സർക്കാർ രാജ്യത്തിൻ്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിലകൽപ്പിക്കുന്നില്ലെന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് ഹൈക്കോടതിയുടെ വിധി. കോടതിവിധി മാനിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് 2024 ൽ പൂർത്തിയാക്കും: മന്ത്രി കെ രാജൻ
കൂർക്കഞ്ചേരി: സ്മാർട്ട് വില്ലേജിൻ്റെ നിർമ്മാണം 2024ൽ തന്നെ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ടര വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി. ഈ സർക്കാർ കാലയളവിനുള്ളിൽ അർഹരായ എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥർ ആക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിൻ്റെ 2023-24 Read More…
അർഹതപ്പെട്ട എല്ലാവർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യം – മന്ത്രി കെ രാജൻ
തൃശ്ശൂർ: ഭൂമി കൈവശമുള്ളവർക്ക് മാത്രമല്ല കേരളത്തിലെ ഭൂരഹിതരായ ഓരോ മനുഷ്യർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഫെബ്രുവരി 22 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പട്ടയമേളയിൽ ജില്ലയിലെ 3868 പേർക്ക് പട്ടയം നൽകും. സംസ്ഥാനതല പട്ടയമേളയുടെ സംഘാടകസമിതി രൂപീകരണ യോഗം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരിലെ സംസ്ഥാന തല പട്ടയമേള ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും Read More…
പൂരവും ഉത്സവങ്ങളും പ്രതിസന്ധിയിൽ; സ്ഫോടകവസ്തു നിയമ ഭേദഗതിയെതിരെ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ടിനെ ഉൾപ്പെടെ ബാധിക്കുന്ന കേന്ദ്ര സ്ഫോടകവസ്തു നിയമ ഭേദഗതിയെക്കുറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ആശങ്ക കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിൽ, നവംബർ 11-ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതികൾ ഉത്സവങ്ങളുടെ ഭാഗമായ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയ ശേഷം, വിഷയത്തിൽ ഇടപെടാൻ മുഖ്യമന്ത്രിയുടെ തലത്തിൽ കേന്ദ്ര സർക്കാരിന് കത്ത് അയക്കാനും തീരുമാനിച്ചു. പൂരത്തെയും മറ്റും ബാധിക്കുന്ന ഈ നിയമഭേദഗതിക്ക് അനുകൂലമായ പരിഹാരം കേന്ദ്ര സർക്കാർ കണ്ടെത്തുമോയെന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.