Kerala News

33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

2024 ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേക്ഷണം ചെയ്യുന്ന ‘മഴയെത്തും മുൻപേ’ മികച്ച ടെലി സീരിയലായും (സംവിധാനം: ജിജോ വർഗീസ് ആന്റണി), അതിലെ അഭിനേതാക്കളായ കൃഷ്ണചന്ദ്രൻ മികച്ച നടനായും, ശ്രീധന്യയെ മികച്ച നടിയായും തിരഞ്ഞെടുത്തു. കൗമുദി ടിവിയുടെ ‘വസുധ’ (സംവിധാനം: സൂരജ് എസ്.എസ്) ആണ് രണ്ടാമത്തെ മികച്ച സീരിയൽ. കിഷോർ റോഷിക്, ജാനകി മന്ത്ര എന്നിവരാണ് രണ്ടാമത്തെ മികച്ച നടീനടന്മാർ. മികച്ച ടെലിഫിലിമുകൾക്കുള്ള പുരസ്‌കാരം ‘മൊളഞ്ഞി’ (20 മിനിറ്റിൽ കുറഞ്ഞത്), ‘എഫ് ഫോർ ഫ്രീഡം’ (20 മിനിറ്റിൽ Read More…

Kerala News

മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ റാപ്പര്‍ വേടന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ റാപ്പര്‍ വേടന്‍. വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണ്. തനിക്ക് അവാര്‍ഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമാണ്. അവാര്‍ഡ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു. കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കയ്യടി. ലോകം കണ്ട Read More…

Kerala News

മലയാള സിനിമയില്‍ നിയമവിരുദ്ധമായത് ഒന്നും അംഗീകരിക്കില്ല : നടി വിന്‍സിയുടെ പരാതി ഗൗരവമേറിയതെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മലയാള സിനിമയില്‍ നിയമവിരുദ്ധമായത് ഒന്നും അംഗീകരിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഷൂട്ടിംഗിനിടെ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതി സര്‍ക്കാര്‍ ഗൗരവപരമായി അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിന്‍സിയുടെ പരാതി ഗൗരവമുള്ളതാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ നിയമപരമായ സമീപനം സ്വീകരിച്ച നടിയുടെ സമീപനം സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്നും മന്ത്രി വ്യക്തമാക്കി. സിനിമയില്‍ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവണതകള്‍ക്കെതിരെ രംഗത്ത് വരുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഉയര്‍ന്നു Read More…

Kerala News

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗൗരവമായ വായനയെ ജനകീയമാക്കി : മന്ത്രി സജി ചെറിയാൻ

ഗൗരവമായ വായനയെ ജനകീയമാക്കുന്നതിനും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ ജനാധിപത്യവൽകരിക്കുന്നത്തിനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വൈജ്ഞാനിക കൃതികൾ സർവകലാശാലാ ഉപയോഗത്തിന് നിലവാരമുള്ളവയാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം –  ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളം’ യൂണിവേഴ്‌സിറ്റി കോളേജ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. കൊളോണിയൽ ആധിപത്യം കേരളത്തിൽ സൃഷ്ടിച്ച സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തിൽ ഉയർന്നു വന്ന സാമൂഹിക Read More…

Kerala News

കേരളത്തിനെ നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയലും പങ്കുവഹിച്ചു : മന്ത്രി സജി ചെറിയാൻ

കേരള സമൂഹത്തെ ആധുനിക സമൂഹമായി നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയലും പങ്കുവഹിച്ചിട്ടുണ്ടെന്നു സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോകത്തുടനീളം മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന് ആദരവ് നൽക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്തമാണ്. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും എതിർപ്പുകളെ അവഗണിച്ച് സിനിമ നിർമ്മിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ജെ.സി. ഡാനിയലും അദ്ദേഹത്തിന്റെ ‘വിഗതകുമാരൻ’ എന്ന സിനിമയിലെ നായിക പി. കെ. റോസിയും അന്നത്തെ സമൂഹത്തിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ജെ.സി. ഡാനിയലിന്റെ Read More…

Kerala News

ലഹരിക്കെതിരെ സന്ധിയില്ലാത്തൊരു ക്യാമ്പയിൻ സർക്കാർ ലക്ഷ്യമിടുന്നു : മന്ത്രി സജി ചെറിയാൻ

*‘സമം’ പദ്ധതിയുടെ രണ്ടാം ഘട്ടം മന്ത്രി ഉദ്ഘാടനം ചെയ്തു ലഹരിക്കെതിരായുള്ള സന്ധിയില്ലാത്തൊരു ക്യാമ്പയിൻ കേരളത്തിൽ നടത്താൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘മാനവസമത്വം – സാംസ്‌കാരിക മുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തി, കേരളത്തിലെ കലാലയങ്ങളിൽ ലഹരിവിരുദ്ധ കലാ സാംസ്‌കാരിക ബോധവത്കരണ പരിപാടികളും, ജില്ലാ കേന്ദ്രങ്ങളിൽ സമഭാവനയുടെ സന്ദേശം ഉയർത്തുന്ന കേരളീയ കലകളുടെ അവതരണവും ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.            ഇന്ന് കേരളം Read More…

Kerala News

കെഎസ്എഫ്ഡിസിയുടെ മുഖം മാറ്റുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകും: മന്ത്രി സജി ചെറിയാൻ

സംസ്ഥാന സർക്കാരിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) മുഖം മാറ്റാനുള്ള നിരവധി പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് സാംസ്‌കാരിക, യുവജനകാര്യ, വകുപ്പ് മന്ത്രി സജി ചെറിയാൻ. കെഎസ്എഫ്ഡിസിയ്ക്ക് കീഴിലുള്ള തിയേറ്ററുകൾ ആധുനികവൽക്കരിക്കുന്ന പദ്ധതികൾ നടക്കുകയാണ്. ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് കേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോ മാറ്റുന്നതിനുള്ള നവീകരണപ്രവർത്തനങ്ങൾ 150 കോടി ചെലവിട്ട് നടപ്പാക്കി വരികയാണ്. സംസ്ഥാന സർക്കാരിന്റെ പട്ടികജാതി/പട്ടികവർഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച് വി എസ് സനോജ് സംവിധാനം ചെയ്ത ‘അരിക്’ എന്ന ചിത്രത്തിന്റെയും മനോജ് കുമാർ സി എസ് Read More…

Kerala News

തൊഴില്‍തീരം നൈപുണ്യ പരിശീലനം;മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

മത്സ്യബന്ധന വകുപ്പും കേരളാ നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായുള്ള നൈപുണ്യ പരിശീലനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തീരദേശത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് നാല് വ്യത്യസ്ത മേഖലകളിലായി സൗജന്യമായാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്. കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പദ്ധതി വിശദീകരണം നടത്തി. സിബിആര്‍എസ്ഇടിഐ ഡയറക്ടര്‍ Read More…

Kerala News

ഐ എഫ് എഫ് കെ – ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി: സജി ചെറിയാൻ

ലോകരാഷ്ട്രങ്ങളിലെ മനുഷ്യാവസ്ഥകളും ജനങ്ങൾ കടന്നുപോവുന്ന സങ്കീർണമായ ജീവിത സാഹചര്യങ്ങളും അടുത്തറിയാനും അവരുമായി മാനസികമായി ഐക്യപ്പെടാനുമുള്ള വേദിയായി ഐ എഫ് എഫ് കെ മാറിയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 29-ാംമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഐ എഫ് എഫ് കെ യുടെ 29-ാംമത് പതിപ്പിന്  ഇന്നിവിടെ തിരശ്ശീല വീഴുകയാണ്. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി ലോകം ഈ തലസ്ഥാന നഗരിയിൽ ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. Read More…

Kerala News

മലയാള സിനിമയെ സർഗാത്മക സാംസ്‌കാരിക വ്യവസായമായി വളർത്തും: മന്ത്രി സജി ചെറിയാൻ

പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ നിർണായക സ്ഥാനം വഹിക്കുന്ന ഫിലിം മാർക്കറ്റുകൾ പോലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പിലേക്ക് എത്തുമ്പോൾ പരിമിതികൾ മറികടന്ന് ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ-ഏവിജിസി-എക്‌സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് കേരള ഫിലിം മാർക്കറ്റ്. ആദ്യപതിപ്പിൽ നിന്ന് വ്യത്യസ്തമായി കെഎഫ്എം രണ്ടാം പതിപ്പിൽ മൂന്ന് ഘടകങ്ങളാണ് Read More…