ശ്രീ വിജയപുരം: ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ 1942ലെ ചരിത്രപശ്ചാത്തലം അനുസ്മരിക്കുന്ന ഓഗസ്റ്റ് ക്രാന്തി ദിനാചരണത്തിൻ്റെ ഭാഗമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന് തുടക്കമിട്ടു.
ശ്രീ വിജയപുരത്തെ ഫ്ലാഗ് പോയിൻ്റിൽ ദേശീയപതാക ഉയർത്തിയാണ് ഉപരാഷ്ട്രപതി പ്രചാരണത്തിന് തുടക്കം കുറിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ നിർണായക അധ്യായമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൻ്റെ സ്മരണ പുതുക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും ദേശീയപതാകയോടുള്ള ആദരവ് ജനങ്ങളിൽ വളർത്തുകയും ചെയ്യുന്നതിൻ്റെ ഭാഗമായി രാജ്യവ്യാപകമായി ‘ഹർ ഘർ തിരംഗ’ പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്.





