തിരുവനന്തപുരം: ആദർശം കൈവിടാതെ ദീർഘകാലം മാധ്യമപ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണനെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ അനുശോചിച്ചു. പത്രക്കാരൻ ആയിരിക്കുമ്പോഴും പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം തൻ്റേതായ സംഭാവനകൾ നാടിനു നൽകി. ദേശീയപക്ഷത്തു നിന്നും അദ്ദേഹം ജന്മഭൂമിയിൽ എഴുതിയ ലേഖനങ്ങളും വിലയിരുത്തലുകളും ആക്ഷേപ- ഹാസ്യ കോളങ്ങളും നിരവധി വായനക്കാരെയാണ് ആകർഷിച്ചത്. ഗ്രന്ഥകാരനായും കെ കുഞ്ഞിക്കണ്ണൻ തിളങ്ങിയിട്ടുണ്ട്. കെജി മാരാർ രാഷ്ട്രീയത്തിലെ സ്നേഹ സാഗരം, മുന്നണികൾ ഭരിച്ചു മുടിച്ച Read More…
Tag: k surendran
യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത് തീവ്രചിന്താഗതിക്കാരുടെ സ്വാധീനത്തിൽ: കെ.സുരേന്ദ്രൻ
കോഴിക്കോട്: യുഡിഎഫ് സർക്കാർ ബാഹ്യശക്തികളുടെ സമ്മർദ്ദഫലമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ. തീവ്രചിന്താഗതിക്കാരുടെ സ്വാധീനത്തിലായതു കൊണ്ടാണ് പിഎം ശ്രീ നടപ്പിലാക്കാൻ സർക്കാർ വൈകുന്നതെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പിഎം ശ്രീ ഭരണപരമായി നടപ്പാക്കാനാവാത്തത് മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി സമർദ്ദഫലമായാണ്. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പിഎം ശ്രീ നടപ്പാക്കിയതാണ്. എന്നാൽ ലീഗും മതമൗലികശക്തികളും കേരളത്തിൽ കേന്ദ്ര പദ്ധതികളെ എതിർക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചലിലും തെലങ്കാനയിലും വന്ദേമാതരം പൂർണമായും ആലപിച്ചപ്പോൾ Read More…
രാഹുൽ ഗാന്ധി ഇന്ത്യയെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ
കോഴിക്കോട്: രാജ്യത്തിന് പുറത്തുപോയി ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിലൂടെ രാഹുൽ ഗാന്ധി ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി മുൻസംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഗൂഢാലോചനക്കെതിരെ മോദി സർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോൾ കിട്ടിയ അവസരം ഉപയോഗിച്ചു രാഹുൽ രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണ്. പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോൾ പാകിസ്ഥാൻ ആക്രമണം നടത്തിയതിനു തെളിവുണ്ടോയെന്നാണ് രാഹുൽ ചോദിച്ചത്. രാഹുൽ എവിടെ സമരം ചെയ്താലും അത് Read More…
നഗരസഭയിൽ സിപിഎം ഗുണ്ടകൾ അഴിഞ്ഞാടി: കെ സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടന്നതെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം അക്രമത്തിൽ പരിക്കേറ്റ നഗരസഭ മേയർ വിവി രാജേഷ് ഉൾപ്പെടെയുള്ള കൗൺസിലർമാരെ മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയറും ഡെപ്യൂട്ടി മേയറും ഉൾപ്പെടെ ഒമ്പതു ബിജെപി കൗൺസിലർമാരാണ് സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നത്. മേയറുടെ കാലിനു ഫ്രാക്ചർ സംഭവിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി മേയറെ തലയ്ക്കു അടിച്ചു. ആസൂത്രിതമായ ഗൂഡലോചനയാണ് സിപിഎമ്മിന്റെ Read More…
കരിമണൽ കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നു: കെ സുരേന്ദ്രൻ
തൃശൂർ: കരിമണൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇടപെടലുകളും ഒത്തുതീർപ്പ് ശ്രമങ്ങളും നടന്നതായി ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ. എസ്.എഫ്.ഐ.ഒ. കേസിലെ അന്വേഷണം തടസപ്പെടുത്താൻ മുൻ എൽ.ഡി.എഫ് സർക്കാർ വലിയ നീക്കം നടത്തിയെന്നും സർക്കാർ മാറി യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷവും സ്ഥിതിയിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം സി.എം.ആർ.എല്ലിൻ്റെ നീക്കങ്ങൾ കോടതിയിൽ പരാജയപ്പെട്ടതായും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഇ.ഡിക്ക് നീതി ലഭിച്ചിരുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേസുമായി മുന്നോട്ടുപോകാൻ Read More…
ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിൽ ഉന്നതനായ രാഷ്ട്രീയ നേതാവിനെ അപര സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് നീച രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.സുരേന്ദ്രൻ. കേട്ട് കേൾവി ഇല്ലാത്തവരെ അപരനായി മത്സരിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഒരു പ്രമുഖ നേതാവിനെ അപരനായി ഇറക്കിയിരിക്കുന്നത് സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. തിരുവനന്തപുരത്തെ പ്രമുഖ നേതാവായ അരുവിയോട് സുരേന്ദ്രനെ തനിക്കെതിരെ മത്സരിപ്പിക്കുന്നത് കെപിസിസി നേതൃത്വമാണെന്നും മഞ്ചേശ്വരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരാജയഭീതിയിൽ അശ്ശീല രാഷ്ട്രീയം കളിക്കുകയാണ് യുഡിഎഫ്. വലിയ ഗൂഢാലോചനയാണ് നടന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രതിപക്ഷ Read More…
ഗാഡ്ഗിലിനെ എന്നും കേരളം ഓർമ്മിക്കും: കെ.സുരേന്ദ്രൻ
കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ എല്ലാകാലത്തും കേരളം ഓർമ്മിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിൽ എത്രയോ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. പ്രകൃതിയുടെ സംരക്ഷണംകൂടിയാണ് വികസനമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറക്കാൻ പാടില്ല. വയനാട് പോലെയുള്ള പ്രകൃതിലോല സ്ഥലത്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടാൻ ഗാഡിഗിൽ കാണിച്ച ജാഗ്രത മാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കാർക്കെതിരെ ജനം വിധിയെഴുതും: കെ.സുരേന്ദ്രൻ
കോഴിക്കോട്: ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിട്ടുണ്ടെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളിലേക്ക് എസ്.ഐ.ടി അന്വേഷണം പോകുന്നില്ലെന്നും കോഴിക്കോട് മൊടക്കല്ലൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പദ്മകുമാറിൻറെ അറസ്റ്റോടെ അന്വേഷണം പൂർണമായും നിലച്ചു. സ്വർണ്ണക്കൊള്ളക്കാർക്കെതിരെ ജനങ്ങൾ വിധി എഴുതും. യു.ഡി.എഫ് ഭരണകാലത്തും ദേവസ്വം ബോർഡുകളിൽ കൊള്ള നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെരണ്ട് മുന്നണികളും പ്രതിക്കൂട്ടിലാണ്. മതഭീകരവാദ സംഘടനകളുമായി ചേർന്നാണ് എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നത്. വികസനത്തെ പറ്റി രണ്ട് മുന്നണികളും സംസാരിക്കുന്നില്ല. കോഴിക്കോട് കോർപ്പറേഷനിൽ പി.എഫ്.ഐ നേതാക്കൾ സി.പി.എം നേതാക്കൾക്കൊപ്പം പ്രചരണം നടത്തുകയാണ്. യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യസഖ്യത്തിലാണ്. രാഹുൽ മാങ്കൂട്ടത്തിനെ സഹായിക്കാൻ ഭരണപക്ഷത്തിൻറെ സഹായം ലഭിക്കുന്നുണ്ട്. പൊലീസ് കൃത്യമായ നിലപാട് എടുത്തിരുന്നെങ്കിൽ രാഹുൽ ഇപ്പോൾ അകത്ത് കിടന്നേനെ. എൻ.ഡി.എക്ക് ശുഭപ്രതീക്ഷയാണുള്ളത്. ഒന്നാംഘട്ടത്തിനെ പോലെ തന്നെ രണ്ടാംഘട്ടത്തിലും മുന്നേറ്റമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സ്റ്റേയ്ക്ക് ഉത്തരവാദി സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലിസ് അറസ്റ്റ് വൈകിച്ചതിൻ്റെ തിരിച്ചടിയാണ് ഇപ്പോൾ കാണുന്നതെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി പരിഗണിച്ച കാര്യം പരിശോധിക്കാതെ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത് എന്താണെന്ന് മനസിലാകുന്നില്ല. ഹൈക്കോടതിയെ വിമർശിക്കുന്നില്ലെങ്കിലും ഒറ്റ നോട്ടത്തിൽ 15 വരെ അറസ്റ്റ് നീട്ടിയത് നീതീകരിക്കാനാവില്ല. അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാതിരുന്നത് സി.പി.എമ്മിൻ്റെ രാഷ്ട്രീയ താത്പര്യമായിരുന്നു. ജയിൽ Read More…
രാഹുലിനെതിരായ പരാതികൾ പൊലീസിന് കൈമാറാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം: കെ.സുരേന്ദ്രൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ കെപിസിസിക്കും എഐസിസിക്കും നിരവധി ഇരകൾ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാൻ നേതൃത്വം തയ്യാറാകാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പരസ്യമായി രാഹുലിന് എതിരെയുള്ള പരാതികളെ പറ്റി പറഞ്ഞിരിക്കുകയാണ്.ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രതിപക്ഷനേതാവ് എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരാതികൾ പൊലീസിനെ അറിയിക്കാത്തതെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ രാഷ്ട്രീയ സദാചാരത്തിന്റെ മേലാണ് പ്രതിപക്ഷ നേതാവ് നിലപാടെടുത്തതെങ്കിൽ എന്തുകൊണ്ട് Read More…






