കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ എല്ലാകാലത്തും കേരളം ഓർമ്മിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിൽ എത്രയോ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. പ്രകൃതിയുടെ സംരക്ഷണംകൂടിയാണ് വികസനമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറക്കാൻ പാടില്ല. വയനാട് പോലെയുള്ള പ്രകൃതിലോല സ്ഥലത്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടാൻ ഗാഡിഗിൽ കാണിച്ച ജാഗ്രത മാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.





