India News Politics

മോദിയെ കാണാനെത്തി ബാല്യകാല സുഹൃത്ത്

എല്ലാ വഴികളും അടഞ്ഞപ്പോൾ, അസ്ഗർ അലി വണ്ടി കയറി. ഡൽഹിയിലേക്ക്. തൻ്റെ ബാല്യകാല സുഹൃത്തിനെ കാണാൻ.

2026 സെപ്റ്റംബർ 8. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്ന ദിവസം.

ഗുജറാത്തിലെ വഡ്നഗറിലുള്ള ബി.എൻ. സ്കൂളിൽ തന്നോടൊപ്പം പഠിച്ച, ഇന്ന് 81 വയസ്സായ തൻ്റെ പ്രിയ സുഹൃത്ത് അസ്ഗർ അലി വോറയെ കാണാൻ, 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രി, ലോകത്തിലെ / പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ, ശ്രീ നരേന്ദ്ര മോദി സമയം കണ്ടെത്തി.

പ്രോട്ടോക്കോൾ ഇല്ല, പദവിയുടെ അഹങ്കാരം ഇല്ല. കുചേലനെ കണ്ട കൃഷ്ണനെ പോലെ, ആശ്ലേഷിച്ചു. കെട്ടിപ്പിടിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കണ്ണീരോടെ അസ്ഗർ പറഞ്ഞ 15 വർഷത്തെ കഥ മുഴുവൻ കേട്ടു. സ്വന്തം ഭൂമിയിൽ നിന്നും കൂടിയൊഴിപ്പിക്കപ്പെട്ട കഥ. മഹാരാഷ്ട്രയിലെ BJP – MLA ഭൂമി കൈവശപ്പെടുത്തിയ കഥ.

മോദി മനുഷ്യൻ്റെ രൂപം പൂണ്ട ഭഗവാൻ ….

കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ, മഹാരാഷ്ട്രയിലെ മന്ത്രാലയത്തിൽ – സെക്രട്ടറിയേറ്റിൽ അടിയന്തര യോഗം.

ഡൽഹിയിൽ നിന്ന് ഒരു ഫോൺ കോൾ. ഒരു നോട്ട്. അത്ര മാത്രം മതിയായിരുന്നു.

ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുമായി ബന്ധപ്പെട്ട കമ്പനി, തർക്കഭൂമിയിലെ എല്ലാ നിർമ്മാണ അനുമതികളും കോർപ്പറേഷന് തിരികെ നൽകുമെന്നും, അസ്ഗർ അലി ക്കെതിരെ നൽകിയ എല്ലാ പോലീസ് പരാതി കളും പിൻവലിക്കുമെന്നും എഴുത്തു നൽകി.

15 വർഷമായി ഒരു ചീഫ് സെക്രട്ടറി പോലും തിരിഞ്ഞു നോക്കാത്ത ഫയൽ, 15 മിനിറ്റിൽ ക്ലിയർ ആയി.

എന്തുകൊണ്ട്? കാരണം ഇത് വെറും ഭൂമി തർക്കം അല്ല. ഇത് നീതിയുടെ പോരാട്ടമാണ്. സ്വന്തം പാർട്ടിയുടെ എംഎൽഎ തന്നെ പ്രതിക്കൂട്ടിൽ ആണെങ്കിലും, തന്റെ ബാല്യ കാല സുഹൃത്ത് ഒരു മുസ്ലീം ആണെങ്കിലും, സത്യം സുഹൃത്തിന്റെ ഭാഗത്താണെങ്കിൽ ആ സത്യത്തിനൊപ്പം നിൽക്കാൻ ഭഗവാന് മാത്രമേ കഴിയൂ. അതാണ് നരേന്ദ്ര മോദി.

കൂടെ പഠിച്ചവരെ കണ്ടാൽ വാർഡ് മെമ്പർ മാർ പോലും മുഖം തിരിക്കുന്ന കാലത്ത്, പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടും തന്റെ പഴയ ക്ലാസ്മേറ്റിനെ മറക്കാത്ത, ജാതിയും മതവും നോക്കാതെ നീതി നടപ്പാക്കുന്ന ആ മനുഷ്യൻ – അതാണ് യഥാർത്ഥ ഭാരതത്തിന്റെ മുഖം.

ഈ സംഭവം കേരള മാധ്യമത്തിലാഴികെ ബാക്കി സംസ്ഥാനത്തെ എല്ലാ പത്രങ്ങളിലും ദേശീയ മാധ്യമങ്ങളിലും വൻ വാത്തയാണ്.

(ഭാസ്‌കരൻ നായർ അജയൻ എന്നിവരുടെ പോസ്റ്റ്)

Leave a Reply

Your email address will not be published. Required fields are marked *