തൃശൂർ: ശ്രീകേരള വർമ്മ കോളേജിലെ ചുമരുകളിൽ വർഷങ്ങളായി കുറിച്ചിട്ട സാഹിത്യ കുറിപ്പുകൾ കോർത്തിണക്കി പൂർവ വിദ്യാർത്ഥിയായ എം.എം.എ റസാഖ് രചിച്ച കാമ്പസ് ചുമരിലെ കലാപങ്ങൾ എന്ന പുസ്തകത്തിൻ്റെ ആറാം പതിപ്പ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു , പൂർവ വിദ്യാർത്ഥി രാജശ്രീ ശരതിന് നൽകി പ്രകാശനം ചെയ്തു .
ചടങ്ങിൽ പൾസ് 80 പ്രസിഡണ്ട് കെ.വി. പുഷ്പാംഗദൻ അദ്ധ്യക്ഷതവഹിച്ചു. മുൻ എം.പി. വിജയരാഘവൻ എ , ഒ.എസ്. എ കൺവീനർ പി.ജി. ശിവൻ, രാജൻ ചാക്കോ ക്രുവൈറ്റ്),ശരത് ചന്ദ്രൻ മച്ചിങ്ങൽ, ഷിയാസ്, അഡ്വ. മേരി ആൻ്റണി,പോസ പ്രസിഡണ്ട് രതീഷ് , കൊച്ചുറാണി, എന്നിവർ സംസാരിച്ചു. സംയുക്ത വർമ്മ, ജയരാജ് വാര്യർ, ഹരിനാരായണൻ, പി.കെ. ജലീൽ ,ദീപ്തി മേനോൻ തുടങ്ങി 31 പ്രശസ്തരായവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരത്തെ കവർ പ്രകാശനം ചെയ്തിരുന്നു.
പല കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ അവരുടെ മനസിലെ വികാരം മറ്റുള്ളവരെ അറിയിക്കാൻ കോളേജിലെ ചുമരുകളിൽ പ്രണയം , വിരഹം, വിപ്ലവം, സാഹോദര്യം, രാഷ്ടീയം, എന്നീ വിഷയങ്ങൾ എഴുതിയിരുന്നു. എഴുത്തുകാരൻ്റെ മനസിലുണ്ടാകുന്ന വിചാരവും ചേർത്താണ് പുസ്തകം രചിച്ചത്.2013 ൽ നാക് അക്രെഡിഷൻ ലഭിക്കുന്നതിനുവേണ്ടി മുഴുവൻ പെയിൻ്റ് അടിച്ചപ്പോൾ വർഷങ്ങളായി ഒട്ടോഗ്രാഫ് പോലെ ചുമരുകളിൽ ചരിത്രരേഖയായി സൂക്ഷിച്ച വരമൊഴിമുത്തുകളെല്ലാം അപ്രത്യക്ഷമായി. അന്ന് പ്രധാന പത്രത്തിലെ വാർത്ത ശ്രദ്ധയിൽപ്പെട്ട റസാഖ് എഴുതിയെടുത്ത ചുമരെഴുത്തുകൾ പുസ്തക രൂപത്തിൽ പുറത്തിറക്കുകയായിരുന്നു. അഷ്ടമൂർത്തി അവതാരികയും അബ്ദുൾ നാസർ മുഖചിത്രവുമൊരുക്കി