ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കുകള്‍ എല്ലാ കാലത്തും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ആണ് മന്ത്രിയുടെ പ്രതികരണം. സീസണ്‍ അനുസരിച്ച് ടിക്കറ്റ് ഡിമാന്‍ഡിലുണ്ടാകുന്ന മാറ്റം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി. വിമാനക്കമ്പനികള്‍ ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകള്‍ക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം. വ്യോമയാന മേഖലയില്‍ ‘അസാധാരണ സാഹചര്യങ്ങള്‍’ ഉണ്ടാകുമ്പോള്‍ ഇടപെടാനും നിരക്കുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. കോവിഡ് Read More…
Tag: minister
വാഗ്ദാനം നിറവേറ്റി മന്ത്രി കെ. രാജന്‍; 67 പേര്‍കൂടി ഭൂമിയുടെ അവകാശികളായി
പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍ – ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ 67 പേര്‍ക്ക് റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയം വിതരണം ചെയ്തു. തൃശ്ശൂര്‍ താലൂക്കിലെ പാണഞ്ചേരി വില്ലേജില്‍ രാജീവ് ദശലക്ഷം നഗറിലെ 42 പേര്‍ക്കും ഇരുമ്പ് പാലം നിവാസികളായ 21 പേര്‍ക്കും അതിദരിദ്രര്‍ക്കുള്ള 4 പട്ടയങ്ങളുമാണ് മന്ത്രി വിതരണം ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് എംഎല്‍എയും ചീഫ് വിപ്പും ആയി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഒരു കുടുംബ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷമായി പട്ടയം Read More…
കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിന് പ്രൊബേഷൻ സമ്പ്രദായം ഫലപ്രദം: മന്ത്രി ഡോ. ബിന്ദു
തൃശൂർ: കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിനും സാമൂഹിക പുനരധിവാസത്തിനും പ്രൊബേഷൻ സമ്പ്രദായം ഏറ്റവും ഫലപ്രദമായ മാർഗമാണ്, എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള ലോ അക്കാദമി ഹാളിൽ ഓൺലൈൻ വഴി നടന്ന സംസ്ഥാനതല പ്രൊബേഷൻ ദിനാചരണത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. “പ്രൊബേഷൻ നിയമം വിജയകരമായി നടപ്പിലാക്കുന്നത്, സാമൂഹ്യ പ്രതിരോധ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുകയും, കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതു തടയുകയും, ജയിലുകൾ തടവുകാരെക്കൊണ്ട് തിങ്ങി നിറയുന്ന അവസ്ഥ ഒഴിവാക്കുന്നതിനും സഹായിക്കുന്നു,” എന്നും മന്ത്രി കൂട്ടിച്ചേർത്തു. Read More…
ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഇളവുകൾ
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് പൊതുസ്ഥലംമാറ്റങ്ങളിൽ അർഹമായ ഇളവും മുൻഗണനയും നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. രക്ഷിതാക്കൾ ഇല്ലാതായ അവസ്ഥകളിലോ, രക്ഷിതാക്കൾക്ക് സംരക്ഷണത്തിന് പ്രാപ്തരല്ലാത്ത സാഹചര്യത്തിലോ ഉള്ള ഭിന്നശേഷിക്കാരുടെ സഹോദരങ്ങൾക്കാണ് ഇളവും മുൻഗണനയും നൽകാൻ തീരുമാനിച്ചത്. ഈ ഇളവ് പ്രാവർത്തികമാക്കുന്നതിനായി പൊതുസ്ഥലംമാറ്റത്തിന്റെയും നിയമനങ്ങളുടെയും പൊതുമാനദണ്ഡങ്ങൾ പുതുക്കിയതായും, എല്ലാ വകുപ്പുകളിലെ മേധാവികൾ ഈ നിർദ്ദേശം പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കുടുംബശ്രീ തൊഴില്‍മേള മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും
തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന പദ്ധതി (ഡി.ഡി.യു.ജി.കെ.വൈ), കേരള നോളജ് ഇക്കോണമി മിഷന്‍ (കെകെഇഎം) എന്നിവ സംയുക്തമായി ‘കണക്ട് 24’ എന്ന പേരില്‍ നവംബര്‍ 16 ന് ജില്ലാതല റീജിയണല്‍ തൊഴില്‍ മേളയും മൊബലൈസേഷന്‍ ക്യാമ്പും ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 16 ന് രാവിലെ 10.30 ന് നടക്കുന്ന തൊഴില്‍ മേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. Read More…
കാമ്പസ് ചുമരിലെ കലാപങ്ങൾ എന്ന പുസ്തകത്തിൻ്റെ ആറാം പതിപ്പ് മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു .
തൃശൂർ: ശ്രീകേരള വർമ്മ കോളേജിലെ ചുമരുകളിൽ വർഷങ്ങളായി കുറിച്ചിട്ട സാഹിത്യ കുറിപ്പുകൾ കോർത്തിണക്കി പൂർവ വിദ്യാർത്ഥിയായ എം.എം.എ റസാഖ് രചിച്ച കാമ്പസ് ചുമരിലെ കലാപങ്ങൾ എന്ന പുസ്തകത്തിൻ്റെ ആറാം പതിപ്പ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു , പൂർവ വിദ്യാർത്ഥി രാജശ്രീ ശരതിന് നൽകി പ്രകാശനം ചെയ്തു . ചടങ്ങിൽ പൾസ് 80 പ്രസിഡണ്ട് കെ.വി. പുഷ്പാംഗദൻ അദ്ധ്യക്ഷതവഹിച്ചു. മുൻ എം.പി. വിജയരാഘവൻ എ , ഒ.എസ്. എ കൺവീനർ പി.ജി. ശിവൻ, രാജൻ ചാക്കോ Read More…






