തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് പൊതുസ്ഥലംമാറ്റങ്ങളിൽ അർഹമായ ഇളവും മുൻഗണനയും നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. രക്ഷിതാക്കൾ ഇല്ലാതായ അവസ്ഥകളിലോ, രക്ഷിതാക്കൾക്ക് സംരക്ഷണത്തിന് പ്രാപ്തരല്ലാത്ത സാഹചര്യത്തിലോ ഉള്ള ഭിന്നശേഷിക്കാരുടെ സഹോദരങ്ങൾക്കാണ് ഇളവും മുൻഗണനയും നൽകാൻ തീരുമാനിച്ചത്.
ഈ ഇളവ് പ്രാവർത്തികമാക്കുന്നതിനായി പൊതുസ്ഥലംമാറ്റത്തിന്റെയും നിയമനങ്ങളുടെയും പൊതുമാനദണ്ഡങ്ങൾ പുതുക്കിയതായും, എല്ലാ വകുപ്പുകളിലെ മേധാവികൾ ഈ നിർദ്ദേശം പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.